l o a d i n g

ഗൾഫ്

സൗദിയില്‍ വിദേശികള്‍ക്കും 'ജനറല്‍ മാനേജര്‍' ആകാം: ഖിവ പ്ലാറ്റ്ഫോം സ്ഥിരീകരിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 31, 2026

റിയാദ്- സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ 'ജനറല്‍ മാനേജര്‍' തസ്തിക സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്ഫോം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അംഗീകൃത നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പ്രവാസികള്‍ക്കും ഈ തസ്തികയില്‍ ജോലി ചെയ്യാവുന്നതാണ്.

ഒരു വിദേശ ജീവനക്കാരന്റെ തസ്തിക 'ജനറല്‍ മാനേജര്‍' എന്നതിലേക്ക് മാറ്റുന്നതിന്, ആ സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്ട്രേഷനിലെ തസ്തികയും തൊഴില്‍ കരാറിലെ തസ്തികയും കൃത്യമായി പൊരുത്തപ്പെടണമെന്നതാണ് പ്രധാന വ്യവസ്ഥ. കൂടാതെ ജീവനക്കാരന്‍ ഔദ്യോഗിക രേഖകളില്‍ സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്ട്രേഷനിലുള്ള അതേ തസ്തികയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

സ്ഥാപനങ്ങളിലെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നതിനും വാണിജ്യ റെക്കോര്‍ഡുകളും തൊഴില്‍ കരാറുകളും തമ്മില്‍ ഏകീകരണം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് ഖിവ വിശദീകരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവാസികള്‍ക്കിടയില്‍ ഉണ്ടായ ആശയക്കുഴപ്പത്തിനാണ് ഇതോട വിരാമമായത്. ഖിവ പ്ലാറ്റ്ഫോമില്‍ പ്രൊഫഷന്‍ മാറാനുള്ള ഓപ്ഷനുകളില്‍നിന്ന് 'ജനറല്‍ മാനേജര്‍' തസ്തിക അപ്രത്യക്ഷമായിരുന്നു. ഇതിനെത്തുടര്‍ന്ന്, സെയില്‍സ് പ്രതിനിധി, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസ് മാനേജര്‍ തുടങ്ങിയ തസ്തികകള്‍ക്കൊപ്പം ഇതും സ്വദേശികള്‍ക്ക് മാത്രമായി മാറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇത് ഒരു നയംമാറ്റമല്ലെന്നും, ഡാറ്റാ കൃത്യത ഉറപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ മാത്രമാണെന്നുമാണ് ഖിവ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026