l o a d i n g

ഗൾഫ്

ലോക കേരള സഭ: കുപ്രചരണങ്ങള്‍ തള്ളിക്കളയേണ്ട പ്രവാസി മുന്നേറ്റം

ജമാല്‍ വില്ല്യാപ്പള്ളി, ലോക കേരള സഭാംഗം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

അഞ്ചാം ലോക കേരള സഭയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിയുമ്പോള്‍, പ്രവാസ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നാഴികക്കല്ലിനെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളെ സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച ഈ ജനാധിപത്യ വേദിയെ ഇകഴ്ത്തിക്കാട്ടാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്. കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ വിയര്‍പ്പിന്റെ വില അറിയാത്തവരാണ് ഈ സംരംഭത്തെ രാഷ്ട്രീയ അജണ്ടകള്‍ക്കായി തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ലോക കേരള സഭയുടെ നടത്തിപ്പിനെക്കുറിച്ച് കാലാകാലങ്ങളായി പര്‍വ്വതീകരിച്ച കണക്കുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത്തവണത്തെ സഭയ്ക്ക് 10 കോടി ചിലവാകുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ നാല് സഭകളുടെയും യഥാര്‍ത്ഥ ചിലവ് പരിശോധിച്ചാല്‍ ഈ കുപ്രചരണങ്ങളുടെ മുനയൊടിയും. ഒന്നാം ലോക കേരള സഭ: 5 കോടി അനുവദിച്ചതില്‍ ചിലവായത് 2.03 കോടി മാത്രം. രണ്ടാം ലോക കേരള സഭ: 1.21 കോടി. മൂന്നാം ലോക കേരള സഭ: 1.11 കോടി. നാലാം ലോക കേരള സഭ: വെറും 47 ലക്ഷം രൂപ.

ആകെ 4.72 കോടി രൂപ മാത്രമാണ് ലോകമെമ്പാടുമുള്ള പ്രവാസികളെ ഏകോപിപ്പിക്കുന്ന ഈ മഹത്തായ ദൗത്യത്തിനായി ഇതുവരെ ചെലവഴിച്ചത്. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നു എന്നാരോപിച്ച് സഭയെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ നിലപാട് പ്രവാസി സമൂഹത്തോടുള്ള അനീതിയാണ്.

കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും, പ്രവാസികള്‍ക്ക് ഭരണസിരാ കേന്ദ്രങ്ങളില്‍ ജനാധിപത്യപരമായ ഇടപെടലിന് അവസരം ലഭിച്ചത് 2018-ല്‍ ഈ സഭ രൂപീകരിച്ചതോടെയാണ്. മുന്‍പ് ഒരു വിദേശകാര്യ പ്രശ്‌നത്തില്‍ ഇടപെടാന്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ വിദേശ മന്ത്രാലയം വരെ നീളുന്ന കടമ്പകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, ലോക കേരള സഭയുടെ നെറ്റവര്‍ക്ക് വഴി ഒരു വാട്‌സാപ്പ് സന്ദേശത്തിലൂടെ മിനിറ്റുകള്‍ക്കകം പ്രശ്‌നങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരം കാണാനും സാധിക്കുന്നു.

സഭ വെറുമൊരു ചര്‍ച്ചാവേദിയല്ല എന്നതിന്റെ തെളിവാണ് നടപ്പിലാക്കിയ ഈ പദ്ധതികള്‍: നോര്‍ക്ക കെയര്‍: പ്രവാസികള്‍ക്കും കുടുംബത്തിനുമായി കുറഞ്ഞ പ്രീമിയത്തില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി. ഏകജാലക സംവിധാനം: പ്രവാസികളുടെ ഭൂമി സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍. പ്രവാസി ഡിവിഡന്റ് പദ്ധതി: സുരക്ഷിതമായ നിക്ഷേപത്തിലൂടെ മാസാന്ത വരുമാനം ഉറപ്പാക്കുന്ന പദ്ധതി. NDPREM: തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സബ്സിഡിയോടെയുള്ള ബാങ്ക് വായ്പകള്‍. ജില്ലാ പ്രവാസി പരിഹാര സമിതി: ഓരോ ജില്ലയിലും പരാതി പരിഹാരത്തിനായി പ്രത്യേക സംവിധാനം.

നാലാം സമ്മേളനത്തിലെ 28 ശുപാര്‍ശകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്. സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍, വിദേശത്തെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്.

പ്രവാസിയുടെ ഭാവി: വെല്ലുവിളികളും പ്രതീക്ഷയും
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ നൈപുണ്യ വികസനം അനിവാര്യമാണ്. പുതിയ കാലത്തെ തൊഴില്‍ വിപണിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ രീതിയിലും ഉണ്ടാകണം. പ്രവാസികളുടെ സമ്പാദ്യം സംസ്ഥാനത്തിന്റെ ഉല്‍പ്പാദന മേഖലകളില്‍ വിനിയോഗിക്കാനുള്ള കൃത്യമായ ദിശാബോധം ലോക കേരള സഭ നല്‍കുന്നുണ്ട്.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നും താങ്ങുന്ന പ്രവാസികളെ കറവപ്പശുക്കളായി മാത്രം കാണുന്ന പഴയ രീതി ഇനി നടപ്പില്ല. ലോക കേരള സഭയെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് വിദേശകാര്യ വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി നിരീക്ഷിച്ചത് ഈ വേദിയുടെ വിജയമാണ്. രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എല്ലാവരും തയ്യാറാകണം. നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുള്ള ഈ പ്രയാണം തുടരുക തന്നെ ചെയ്യും.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026