l o a d i n g

ഗൾഫ്

കോടികള്‍ ചെലവിട്ട് നടത്തുന്ന ലോക കേരള സഭ കൊണ്ട് സാധാരണ പ്രവാസികള്‍ക്ക് എന്ത് നേട്ടം?

ഷെരീഫ് പി.വി. കരേക്കാട്, ദുബായ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പറഞ്ഞ് ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം വീണ്ടും നടക്കുകയാണല്ലോ. ഓരോ ലോക കേരള സഭയിലും പ്രവാസികള്‍ക്കായി കണ്ണഞ്ചിപ്പിക്കുന്ന അത്യുജ്ജ്വല പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, കഴിഞ്ഞ നാല് സമ്മേളനങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളില്‍ ഏതൊക്കെ നടപ്പിലാക്കിയെന്നും എത്ര സാധാരണ പ്രവാസികള്‍ക്ക് അതിന്റെ ഗുണം ലഭിച്ചുവെന്നും അറിയാന്‍ ഓരോ പ്രവാസിക്കും അതിയായ ആഗ്രഹമുണ്ട്.

ഇന്ന് അഞ്ചാം ലോക കേരള സഭ കൂടുമ്പോള്‍ 125 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഓരോ വര്‍ഷവും പ്രതിനിധികളുടെ എണ്ണവും ചെലവും കൂടുന്നു എന്നതൊഴിച്ചാല്‍ പ്രായോഗികമായി മറ്റൊന്നും സംഭവിക്കുന്നില്ല. പ്രതിനിധികളില്‍ 90 ശതമാനവും ബിസിനസ് രംഗത്തുള്ളവരാണ്. അവരില്‍ പലരും അധികൃതരെ പുകഴ്ത്തി സംസാരിക്കുക എന്നതിനപ്പുറം സാധാരണ പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിക്കാറില്ല എന്നതാണ് കഴിഞ്ഞ സഭകളിലെ അനുഭവം.

സാധാരണ പ്രവാസികള്‍ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവ നടപ്പിലാക്കുകയും വേണം. അവരുടെ ആശങ്കകളും ആശയങ്ങളും വെറുതെ ചര്‍ച്ച ചെയ്താല്‍ പോരാ. കഴിഞ്ഞ ലോക കേരള സമ്മേളനങ്ങളിലും മേഖലാ സമ്മേളനങ്ങളിലും ഉന്നയിക്കപ്പെട്ട ഏതെല്ലാം പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കണ്ടതെന്ന് പ്രവാസികളെ പ്രതിനിധീകരിച്ച് എത്തുന്നവര്‍ ചോദിക്കണം.

പ്രവാസികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ ഇവയാണ്: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കൃത്യമായ പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കണം. പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തണം. സീസണ്‍ സമയങ്ങളിലെ ആകാശക്കൊള്ള അവസാനിപ്പിക്കാന്‍ നടപടി വേണം. വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ സ്ഥിരം സംവിധാനം വേണം. വ്യാജ ജോബ് റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിയന്ത്രിക്കണം.

രണ്ടാം ലോക കേരള സഭയില്‍, സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വെച്ച് മരണപ്പെട്ട പിതാവിന്റെ മൃതദേഹം അവസാനമായി ഒന്ന് കാണാന്‍ വിഷ്ണു പ്രസാദ് എന്ന മകന്‍ യാചിക്കുന്നത് നമ്മള്‍ കണ്ടതാണ്. അന്ന് എം.എ. യൂസഫലി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിച്ചു. അത് നല്ല കാര്യം തന്നെ, പക്ഷേ എല്ലാ പ്രവാസികളുടെയും മക്കള്‍ക്ക് ലോക കേരള സഭയില്‍ വന്ന് യൂസഫലിയോട് യാചിക്കാന്‍ പറ്റുമോ? മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഈ 'ദൂര്‍ത്ത് സഭയ്ക്ക്' ഇതുവരെ സാധിച്ചിട്ടില്ല.

ദുബായില്‍ നടന്ന ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വല്ലതും നടപ്പിലായോ എന്ന് സാധാരണ പ്രവാസികള്‍ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും ആവേശകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ പ്രവാസികളെ പ്രതിനിധീകരിച്ച് സഭയില്‍ പോകുന്നവര്‍ പുകഴ്ത്തുപാട്ടുകാരായി മാറുന്നത് വിരോധാഭാസമാണ്. സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് എത്തുന്നവര്‍ മിനിമം പ്രവാസികള്‍ക്ക് വേണ്ടിയെങ്കിലും ശബ്ദമുയര്‍ത്താന്‍ ശ്രമിക്കണം. പ്രവാസി വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ കഴിവുള്ളവരെ സഭയിലേക്ക് അംഗങ്ങളായി തിരഞ്ഞെടുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026