l o a d i n g

ഗൾഫ്

മാറാക്കര പഞ്ചായത്ത് പ്രസിഡന്റിന് കെ എം സി സി നിവേദനം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 29, 2026

റിയാദ്: സൗദി - മാറാക്കര പഞ്ചായത്ത് കെ എം സി സി യുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികളും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളും അടങ്ങിയ നിവേദനം ഭാരവാഹികള്‍ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ സുബൈര്‍, വൈസ് പ്രസിഡന്റ് ലത ടീച്ചര്‍ എന്നിവര്‍ക്ക് നല്‍കി. കെ എം സി സി യുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങളാണ് നിവേദനം ആയി പഞ്ചായത്ത് ഭരണ സമിതിക്ക് നല്‍കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം അറിയിച്ച കെ എം സി സി പ്രവര്‍ത്തകരെ പ്രസിഡന്റ് സയ്യിദ് ഷക്കീക്ക് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. പി മുസ്തഫ എന്നിവര്‍ അഭിനന്ദിച്ചു.

കാടാമ്പുഴ ക്ഷേത്രത്തിലേക്ക് നിരവധി ഭക്തര്‍ വരുന്നതിനാല്‍ ബസ് സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ടൗണിലെ ഗതാഗത തടസ്സം ഒഴിവാക്കാനും നടപടി സ്വീകരിക്കുക, പഞ്ചായത്ത് ലഹരി മുക്തമാക്കുക, കാട്ടുപന്നി, പട്ടി ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, പഞ്ചായത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുക, കുട്ടികളുടെ പാര്‍ക്ക് തുടങ്ങുക, യുവാക്കള്‍ക്കായി ഗ്രൗണ്ട് സ്ഥാപിക്കുക, പഞ്ചായത്തിലെ ആദ്യ കാല പ്രവാസികളെ ആദരിക്കുക, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പഞ്ചായത്ത് പ്രസിഡന്റിനുള്ള നിവേദനം സൗദി - മാറാക്കര പഞ്ചായത്ത് കെ എം സി സി ചെയര്‍മാന്‍ പി. അലവിക്കുട്ടി മുസ്ലിയാരും വൈസ് പ്രസിഡന്റിനുള്ളത് കോര്‍ഡിനേറ്റര്‍ കൊളമ്പന്‍ കുഞ്ഞി മുഹമ്മദുമാണ് നല്‍കിയത്. മുന്‍ കെ എം സി സി ഭാരവാഹികളായ നാസര്‍ ഹാജി കല്ലന്‍, അമീര്‍ കാരക്കാടന്‍, അലവി ചെകിടപ്പുറം എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

പഞ്ചായത്തിലെ വികസനവുമായും പൊതു ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അടങ്ങിയ നിവേദനം നല്‍കിയ സൗദി മാറാക്കര പഞ്ചായത്ത് കെ എം സി സി യെ അഭിനന്ദിക്കുന്നുവെന്നും ഇതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ഭരണസമിതി പരമാവധി പരിശ്രമിക്കുമെന്നും മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ സുബൈര്‍ പറഞ്ഞു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026