l o a d i n g

ഗൾഫ്

'എനിക്ക് രാഷ്ട്രീയമില്ല; ആ ചര്‍ച്ചകള്‍ വെറും മാധ്യമസൃഷ്ടി': നിലപാട് വ്യക്തമാക്കി എം.എ. യൂസഫലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 29, 2026

ദുബായ്: ശശി തരൂരിനെ സി.പി.എമ്മിലെത്തിക്കാന്‍ താന്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെന്ന രീതിയിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ ശക്തമായി തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. തനിക്ക് രാഷ്ട്രീയമില്ലെന്നും മാധ്യമങ്ങള്‍ ഇത്തരം അനാവശ്യ ഗോസിപ്പുകളില്‍ നിന്നും പരദൂഷണങ്ങളില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ദുബായില്‍ ആവശ്യപ്പെട്ടു.

തന്റെ പേര് രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധിപ്പിക്കുന്നത് അനാവശ്യമാണെന്നും തന്റെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം അടിവരയിട്ടു. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷം ദാവോസില്‍ നിന്ന് സൂറിച്ചിലെത്തി, ഒരു ദിവസം നീണ്ട മീറ്റിംഗുകള്‍ക്ക് ശേഷം ദുബായിലേക്ക് മടങ്ങുന്നതിനിടെയാണ് ശശി തരൂരുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. താന്‍ വിമാനമിറങ്ങുന്നതിന് മുന്‍പേ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ശശി തരൂരിനെ കണ്ടിട്ടില്ല. ആറു മാസം മുന്‍പ് അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ തന്റെ വീട് സന്ദര്‍ശിച്ചിരുന്നു. അതല്ലാതെ രാഷ്ട്രീയപരമായ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല. മാധ്യമ പ്രവര്‍ത്തനം എന്നത് സത്യം അന്വേഷിക്കലാവണം എന്ന് യൂസഫലി ഓര്‍മ്മിപ്പിച്ചു.

'നാട്ടില്‍ നിന്നായാലും വിദേശത്തായാലും മാധ്യമങ്ങള്‍ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യരുത്. വാര്‍ത്തകളില്‍ സത്യമുണ്ടെങ്കില്‍ മാത്രമേ അത് പ്രക്ഷേപണം ചെയ്യാന്‍ പാടുള്ളൂ. അനാവശ്യ ഗോസിപ്പുകള്‍ ഒഴിവാക്കി മാധ്യമങ്ങള്‍ ഉത്തരവാദിത്തം കാണിക്കണം.' തന്റെ വ്യക്തിപരമായ സൗഹൃദങ്ങളെ രാഷ്ട്രീയ കൂടുമാറ്റത്തിനുള്ള ചര്‍ച്ചകളായി വ്യാഖ്യാനിക്കുന്നതിലുള്ള അതൃപ്തി യൂസഫലി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026