l o a d i n g

ഗൾഫ്

റിയാദ് ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷം: 'ചരിത്രം തിരുത്തിയും ചിന്തയെ നിയന്ത്രിച്ചും ഫാസിസം ഇന്ത്യയെ കീഴടക്കാന്‍ ശ്രമിക്കുന്നു' - ജോസഫ് അതിരുങ്കല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 28, 2026

റിയാദ്: ചരിത്രം പുനര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളുടെ ചിന്താശേഷിയെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണ് ഇന്നത്തെ ഇന്ത്യയില്‍ ശക്തിപ്പെടുന്നതെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച 77-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമര ചരിത്രത്തെ ബോധപൂര്‍വം മായ്‌ച്ചെഴുതുകയും, സമര സേനാനികളെ ചരിത്ര താളുകളില്‍ നിന്ന് ഒഴിവാക്കുകയും, രാജ്യത്തെ ഒറ്റിക്കൊടുത്തവരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വര ഇന്ത്യയെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്‌പ്പെടുത്താനുള്ള നീക്കമാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാസിസം അതിന്റെ രാഷ്ട്രീയ രൂപത്തിലൂടെ ചരിത്രത്തെയും ചിന്തയെയും പുനര്‍നിര്‍മിക്കുകയാണെന്നും, അതിന്റെ ഫലമായി രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷ രാഷ്ട്രീയവും വര്‍ധിക്കുകയാണെന്നും ജോസഫ് അതിരുങ്കല്‍ പറഞ്ഞു. എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും ഭയപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പരിപാടി ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, മതത്തിന്റെയും ജാതിയുടെയും ഭക്ഷണത്തിന്റെയും പേരില്‍ മനുഷ്യരെ ഇല്ലായ്മ ചെയ്യുന്ന സാഹചര്യം ജനാധിപത്യത്തിനുള്ള ഗുരുതര ഭീഷണിയാണെന്ന് പറഞ്ഞു. അധികാരത്തിന്റെ അഴുക്കുകള്‍ പുറത്ത് കൊണ്ടുവരേണ്ട മാധ്യമങ്ങളെ നിയന്ത്രിച്ച് സത്യം പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത ശക്തമാകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ബാലു കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, ശിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, മാള മുഹിയുദ്ധീന്‍, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് കല്ലുപറമ്പന്‍, സ്മിത മുഹിയുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കേക്ക് മുറിച്ച് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സന്തോഷം പങ്കിട്ടു. ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി, ഷാനവാസ് മുനമ്പത്ത്, നാസര്‍ വലപ്പാട്, ഒമര്‍ ഷരീഫ്, സന്തോഷ് കണ്ണൂര്‍, ജോസഫ് കോട്ടയം, ജംഷാദ് തുവ്വൂര്‍, മാത്യു ജോസഫ്, സൈനുദ്ധീന്‍ വല്ലപ്പുഴ, ബിനോയ് കൊല്ലം, അലക്‌സ് കൊട്ടാരക്കര, അന്‍സാര്‍ വര്‍ക്കല, ഹരീന്ദ്രന്‍ കണ്ണൂര്‍, ഷംസീര്‍ പാലക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഹാഷിം, ശരത് സ്വാമിനാഥന്‍, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, സൈഫുന്നീസ സിദ്ധീഖ്, മുസ്തഫ കുമാരനെല്ലൂര്‍, മജു സിവില്‍ സ്റ്റേഷന്‍, ഷുക്കൂര്‍ എടക്കര, മജീദ് മൈത്രി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026