l o a d i n g

ഗൾഫ്

ആര്‍.ഐ.സി.സി ഇസ്‌പെയര്‍-26 വെള്ളിയാഴ്ച റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 28, 2026

റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍സ്‌പെയര്‍-26 ജനൂവരി 30 വെള്ളിയാഴ്ച നടക്കും. ജെന്‍സി തലമുറയിലെ കുട്ടികളുടെ വളര്‍ച്ചയും അവരുടെ ഭാവിയും ആശങ്കകള്‍ നിറക്കുന്ന സാഹചര്യത്തില്‍ ബോധപൂര്‍വ്വവും ശാസ്ത്രീയമായും ഇടപെടലുകള്‍ ഉണ്ടാവുക എന്നത് അനിവാര്യമാണ്. പാരന്റിങ് എന്നത് കേവലം നിര്‍വ്വഹിക്കേണ്ട ഒന്നല്ല കൃത്യമായ പഠനവും പ്രായോഗിക പരിശീലനവും ആവശ്യമുള്ളതാണ്. ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജെന്‍സി പാരന്റിങ് ആശങ്കകളും പ്രായോഗിക ഇടപെടലുകളും ചര്‍ച്ചചെയ്യുന്ന വിപുലമായ വര്‍ക്ഷോപ്പ് വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ സുലൈ, സമ്മിറ്റ് ഇവന്റ് ഹാളില്‍ നടക്കും.

മൈ ഹോം പാരന്റിങ് വര്‍ക്ഷോപ്പില്‍ കേരളത്തിലെ പ്രമുഖ പാരന്റിങ് സ്റ്റാര്‍ട്ട് അപ്പ് കോ ഫൗണ്ടര്‍മാരായ എഞ്ചിനിയര്‍ റുസ്തം ഉസ്മാനും മറിയം വിധു വിജയനും രക്ഷിതാക്കളുമായി സംവദിക്കും. പാരന്റിങ് ഹോം സ്‌കൂളിങ്, കരിയര്‍, മാനേജ്മന്റ് തുടങ്ങി വിവിധ മേഖലകളില്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്ന ദമ്പതികള്‍ കേരളത്തിനകത്തും പുറത്തും നിരവധി പ്രോഗ്രാമുകള്‍ നയിച്ചിട്ടുണ്ട്. ഇസ്ലാമിക അന്തരീക്ഷത്തില്‍ പ്രതിഭാധനരായ മക്കളെ വളര്‍ത്താന്‍ ഉതകുന്ന പ്രായോഗിക ചര്‍ച്ചകളും ആകിറ്റിവിറ്റി കളും കോര്‍ത്തിണക്കിയ വര്‍ക്ഷോപ്പ് റിയാദിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാമൂഹിക ബന്ധങ്ങള്‍ വ്യക്തി തൊഴില്‍ വളര്‍ച്ചയിലെ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് എഞ്ചിനിയര്‍ ഉമര്‍ ശരീഫ് നേതൃത്വം നല്‍കും. ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ് ചെയര്‍മാന്‍ ബഷീര്‍ കുപ്പൊടന്‍, കണ്‍വീനര്‍ നസ്വീഹ് അബ്ദുറഹ്‌മാന്‍, മഹ്സൂമ, ഡോ: ഷഹനാസ്, സംഹ തുടങ്ങിയവര്‍ സംസാരിക്കും.

ഇന്‍സ്‌പെയര്‍ നഗരിയില്‍ ടീനേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൈലൈറ്റ് ടീന്‍സ് ഓറിയെന്റേഷന്‍ പഠനം കരിയര്‍ മത്സര പരീക്ഷകള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. എഞ്ചിനിയര്‍ റുസ്തം ഉസ്മാന്‍ മറിയം വിധു വിജയന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഗെയിംസ്, ആക്റ്റിവിറ്റികള്‍ തുടങ്ങിയ വിവിധ സെഷനുകളില്‍ അബ്ദുല്ല അല്‍ ഹികമി, ഹംസ അഫ്ഹാം അല്‍ ഹികമി, സഹജാസ് പയ്യോളി, ഷുക്കൂര്‍ ചക്കരക്കല്ല്, ഷൈജല്‍ വയനാട്, തുടങ്ങിയവര്‍ സംസാരിക്കും.

ബട്ടര്‍ഫ്ളൈസ് കിഡ്‌സ് കോര്‍ണറില്‍ കളറിംഗ്, ഗെയിംസ്, കലാപരിപാടികള്‍ക്ക് ഹുസ്ന, ഷൈബിന, ഷഹന തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സമാപന സെഷനില്‍ ജീവിതം ലക്ഷ്യവും മാര്‍ഗ്ഗവും എന്ന വിഷയത്തില്‍ അബ്ദുല്ല അല്‍ ഹികമി, നന്ദിയുള്ളവരാവുക എന്ന വിഷയത്തില്‍ ഷുക്കൂര്‍ ചക്കരക്കല്ല് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ആര്‍.ഐ.സി.സി പ്രസിഡന്റ് മുജീബ് പൂക്കോട്ടുര്‍, സെക്രട്ടറി അനീസ് എടവണ്ണ. ഫയാസ് കോഴിക്കോട് തുടങ്ങിയവര്‍ സംസാരിക്കും.

രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 057 143 3608, 050 037 3783, 050 717 6251 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026