l o a d i n g

ഗൾഫ്

അഞ്ചാം ലോക കേരള സഭ ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരത്ത്, 125 രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 500 ലധികം പ്രതിനിധികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 28, 2026

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29, 30, 31 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരും. പൊതുസമ്മേളനം ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം പി മാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം , വി.കെ പ്രശാന്ത് എം എല്‍ എ, മേയര്‍ വി.വി രാജേഷ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ഡോ. രവി പിള്ള, ഡോ ആസാദ് മൂപ്പന്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി ലില്ലീസ്, നോര്‍ക്ക സെക്രട്ടറി അനുപമ ടി വി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജനുവരി 30 നും 31 നും ലോകകേരളസഭാ സമ്മേളനം നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും.

30 നു രാവിലെ 10 മണിക്ക് നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രി സമീപന രേഖ സമര്‍പ്പിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ പങ്കെടുക്കും. സ്റ്റുഡന്റ് മൈഗ്രെഷന്‍ പോര്‍ട്ടല്‍, എയര്‍പോര്‍ട്ട് ഹെല്പ് ഡെസ്‌ക്, ഷെര്‍പ്പ പോര്‍ട്ടല്‍, ലോക കേരളം ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഉച്ചയ്ക്ക് ശേഷം എട്ട് വിഷയ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും ഏഴ് മേഖലാ സമ്മേളനങ്ങളും നടക്കും. നിയമ സഭയിലെ എട്ടു ഹാളുകളിലായാണ് ഉച്ചയ്ക്ക് 2.30 മുതല്‍ 3.45 വരെ ചര്‍ച്ചകള്‍ നടക്കുന്നത്. പ്രവാസി ഭരണ നിര്‍വഹണം- നവീകരണ സാധ്യതകളും പരിഷ്‌കാരങ്ങളും എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, ഡോ ആര്‍ ബിന്ദു, വിദേശ തൊഴില്‍ അവസരങ്ങളും സുരക്ഷിത കുടിയേറ്റവും : മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ , നവ തൊഴില്‍ മേഖലകള്‍, തൊഴില്‍ കരാറുകള്‍ എന്ന വിഷയത്തില്‍ മന്ത്രി വി ശിവന്‍ കുട്ടി , എന്‍ ആര്‍ ഐ (കെ) കമ്മീഷന്‍ ജസ്റ്റിസ് (റിട്ട) സോഫി തോമസ്, വിദ്യാര്‍ത്ഥി കുടിയേറ്റം: ഭാവിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ : വി കെ രാമചന്ദ്രന്‍, സ്ത്രീ കുടിയേറ്റം : പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ മന്ത്രി വീണ ജോര്‍ജ്, പ്രവാസി നിക്ഷേപവും സംരംഭകത്വവും:നവീകരണ വൈവിധ്യവല്‍ക്കരണ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ മന്ത്രി പി. രാജീവ് , പുതു തലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും എന്ന വിഷയത്തില്‍ മന്ത്രി എം ബി രാജേഷ് , പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികളുടെ ഭാവിയും സുസ്ഥിര സാമ്പത്തിക മാതൃകകളുടെ ആവശ്യകതയും എന്ന വിഷയത്തില്‍ മാതൃ കെ രാജന്‍ , കേരളീയ കല- സാഹിത്യ- ഭാഷ പ്രചാരണത്തില്‍ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവരും എം എല്‍ എ മാര്‍ ഗവണ്‍മെന്റ് സെക്രട്ടിമാര്‍ അതത് വിഷയങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവരും പങ്കെടുക്കും.

വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയാണ് മേഖലാ സമ്മേളനങ്ങള്‍ നടക്കുക. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സംബന്ധിച്ച മേഖലാ സമ്മേളനത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി , ഇതര ഏഷ്യന്‍ രാജ്യങ്ങളും പസഫിക്ക് രാജ്യങ്ങളും - മന്ത്രി കെ ബി ഗണേഷ് കുമാര്‍, യൂറോപ്പ്- മന്ത്രി റോഷി അഗസ്റ്റിന്‍, അമേരിക്കന്‍ രാജ്യങ്ങള്‍ - മന്ത്രിമാരായ വി എന്‍ വാസവന്‍ , ജി ആര്‍ അനില്‍, ആഫ്രിക്ക- മന്ത്രി കെ കൃഷ്ണന്‍കുട്ടി , ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍- മന്ത്രിമാരായ ജെ ചിഞ്ചു റാണി, എ കെ ശശീന്ദ്രന്‍, തിരികെയെത്തിയ പ്രവാസികള്‍- മന്ത്രിമാരായ പി പ്രസാദ്, ഒ ആര്‍ കേളു എന്നിവരും എംഎല്‍ എ മാര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സെക്രട്ടേറിയറ്റ് പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. 30 വൈകുന്നേരം 3 മണി മുതല്‍ 'നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്

31 നു രാവിലെ നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ രാവിലെ 9 മുതല്‍ 10.15 വരെ 7 മേഖലാ യോഗങ്ങളുടെയും 8 വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോര്‍ട്ടിംഗ് നടക്കും. തുടര്‍ന്ന് വീഡിയോ, പ്രമേയ അവതരണങ്ങളും പ്രസംഗങ്ങളും. ഉച്ചയ്ക്ക് 2.30 നു മുഖ്യ മന്ത്രി മറുപടി പ്രസംഗം നിര്‍വഹിക്കും. 3 മണിക്ക് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരള സഭയ്ക്ക് സമാപനമാകും.

36 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോള്‍ 125 രാജ്യങ്ങളിലേക്ക് അതിന്റെ പ്രാതിനിധ്യം വിപുലീകരിച്ചു. 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ്അറിയിച്ചു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026