l o a d i n g

ഗൾഫ്

'മനുഷ്യര്‍ക്കൊപ്പം ' കാന്തപുരത്തിന്റെ കേരള യാത്ര ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

റിയാദ്: കാന്തപുരത്തിന്റെ കേരള യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ റിയാദ് റീജിയന്‍ (ഐ.സി.എഫ്) ' പ്രവാസവും മനുഷ്യര്‍ക്കൊപ്പം ' ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു. ജാതി-മത-വര്‍ണ്ണ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന്റെ വലിയ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ബത്തയിലെ ഡി പാലസില്‍ നടന്ന സമ്മേളനം.

'സൃഷ്ടാവിന്റെ പ്രതിനിധികളാണ് മനുഷ്യര്‍. സഹജീവികളോട് കരുണ്യം കാണിക്കുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുക എന്നതാണ് ഓരോ വിശ്വാസിയുടെയും ധര്‍മ്മം'. സെന്റിനറി ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പഠിപ്പിക്കുന്നതും ഇതേ മാനവിക മൂല്യങ്ങള്‍ ആണ്.
എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനും വേദനിക്കുന്നവന്റെ കണ്ണുനീരൊപ്പാനും മനുഷ്യത്വത്തിന് മാത്രമേ സാധിക്കൂ എന്ന് സമ്മേളനം ഓര്‍മ്മിപ്പിച്ചു.

ആരിഫ് ചുഴലിയും ടീമും തീം സോങ്ങ് അവതരിപ്പിച്ചു. ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച സമ്മേളനം ഷാഹിദ് അഹ്സനി ഉദ്ഘാടനം ചെയ്തു. ഭരണഘടനയും മാനവികതയും നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രസക്തി വര്‍ത്തമാന കാലത്തെ സംഭവ വികാസങ്ങളെ ഉദ്ധരിച്ചു കൊണ്ട് സൈനുദ്ധീന്‍ കുനിയില്‍ സമര്‍ത്ഥിച്ചു.

കേരള യാത്രയുടെ ഭാഗമായി ഭരണാധികാരികള്‍ക്ക് കൈമാറിയ വികസന രേഖയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ സജീവമായിരുന്നു. നാടിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പരിസ്ഥിതി, കാരുണ്യം, സേവനം, വാണിജ്യം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി സര്‍വ്വ മേഖലകളെയും സ്പര്‍ശിക്കുന്ന ഒരു മികച്ച രേഖയാണിതെന്ന് സമ്മേളനം വിലയിരുത്തി. വരാനിരിക്കുന്ന തലമുറയുടെ ക്ഷേമം മുന്‍നിര്‍ത്തി തയ്യാറാക്കിയ ഇത്തരം വികസന ആശയങ്ങള്‍ നടപ്പിലാക്കുന്നത് നാടിന് വലിയ ഗുണം ചെയ്യുമെന്നും മാനവിക താല്പര്യത്തോടെയുള്ള ഇത്തരം ശ്രമങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

റിയാദിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. സലിം കളക്കര, സത്താര്‍ താമരത്ത്, സഫറുദ്ധീന്‍ താഴേക്കോട്, നജീം കൊച്ചുകലുങ്ക്, ഇബ്രാഹിം സുബ്ഹാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, ഷിബു ഉസ്മാന്‍, ഹനീഫ ഗ്ലോബല്‍, ശിഹാബ് കൊട്ടുകാട്, സലാം വടകര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026