കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂരില്‍ നടന്ന ആഘോഷ ചടങ്ങില്‍ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കി പ്രസംഗം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് കുഴഞ്ഞു വീണത്.
കണ്ണൂര്‍ ജില്ലാ കലക്ടറും കമ്മീഷണറും ചേര്‍ന്ന് മന്ത്രിയെ താങ്ങിനിറുത്തുകയും പിന്നീട് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഴഞ്ഞുവീണ അല്‍പ സമയത്തേക്ക് മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നുവെങ്കിലും പെട്ടെന്ന് ബോധം വീണ്ടെടുക്കുകയും ആംബലന്‍സിലേക്ക് നടന്നുപോകുകയും ചെയ്തു. കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Related News