l o a d i n g

ഗൾഫ്

രശ്മി സത്യനും കുടുംബത്തിനും 'ജല' യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

ജിസാന്‍: 17 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കോഴിക്കോട് മുക്കം സ്വദേശിനി രശ്മി സത്യനും കുടുംബത്തിനും 'ജല' കിംഗ് ഫഹദ് -വാസലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് ചടങ്ങില്‍ ജല യൂണിറ്റ് ട്രഷറര്‍ വിപിന്‍ അധ്യക്ഷത വഹിച്ചു. ജലയുടെ ആശംസാ ഫലകം രക്ഷാധികാരിയും മാധ്യമപ്രവര്‍ത്തകനുമായ താഹ കൊല്ലേത്ത് രശ്മിക്കും കുടുംബത്തിനും കൈമാറി. ജല കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കൂട്ടായി, പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍, ഏരിയ സെക്രട്ടറിമാരായ സലിം മൈസൂര്‍, അഷറഫ് പാണ്ടിക്കാട്, യൂണിറ്റ് ഭാരവാഹികളായ സഞ്ജീവന്‍ ചെങ്ങന്നൂര്‍, മനോജ് പാണ്ടിക്കാട് അരുണ്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോവിഡ് കാലത്ത് മികച്ച ആതുര സേവനങ്ങള്‍ക്ക് രശ്മിയെ ജലയുടെ ആഭിമുഖ്യത്തില്‍ പ്രശസ്തിപത്രം നല്‍കി ആദരിച്ചിരുന്നു. ഗായികയായ രശ്മിയും നൃത്തകിയായ മകള്‍ തീര്‍ത്ഥയും വര്‍ഷങ്ങളായി ജിസാനിലെ പ്രവാസി സംഘടനകളുടെ കലാപരിപാടികളില്‍ സജീവസാന്നിദ്ധ്യമായിരുന്നു. രശ്മിയുടെയും തീര്‍ത്ഥയുടെയും കലാപരിപാടികള്‍ ജിസാനിലെ പ്രവാസികളുടെ ഏറെ പ്രശംസ നേടിയിരുന്നതായി ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ കിംഗ് ഫഹദ് ആശുപത്രിയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ജല പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ജലയുടെ കിംഗ് ഫഹദ് യൂണിറ്റിലെ പ്രവര്‍ത്തകനായ ഭര്‍ത്താവ് സത്യാനന്ദന്‍ ജിസാനിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026