l o a d i n g

ഗൾഫ്

എസ് ഐ ആര്‍ ഹെല്പ് ഡസ്‌ക്: റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മാതൃക തീര്‍ത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

റിയാദ്. എസ് ഐ ആറുമായി ബന്ധപ്പെട്ട് പ്രവാസ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ സൗകര്യം ഒരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മാതൃക തീര്‍ത്തു.

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി എസ് ഐ ആര്‍ കരട് പട്ടിക പുറത്ത് വന്നപ്പോള്‍ പേരില്ലാത്ത ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. റിയാദില്‍ മലയാളികളായ പ്രവാസികളുടെ അന്വേഷണങ്ങള്‍ പരിഗണിച്ച് റിയാദ് കെഎംസിസി ബത്ഹ ഓഫീസില്‍ ഒരുക്കിയ പ്രത്യേക ഹെല്പ് ഡസ്‌കിലേക്ക് സ്ത്രീകളടക്കം നൂറുകണക്കിന് പ്രവാസികളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രത്യേക പരിശീലനം നേടിയ കെഎംസിസി പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഡസ്‌ക് ഒരുക്കിയത്. പതിനേഴോളം കൗണ്ടറുകളാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അപേക്ഷ നല്‍കുവാന്‍ സജ്ജമാക്കിയത്. ദൂര ദിക്കുകളില്‍ നിന്ന് പോലും ധാരാളം ആളുകള്‍ കെഎംസിസിയുടെ ഹെല്പ് ഡസ്‌കിലേക്ക് വരികയും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

പ്രവാസികളുടെ ആശങ്ക പരിഗണിച്ച് പ്രവാസി വോട്ട് ചേര്‍ക്കുവാനുള്ള സമയ പരിധി വര്‍ധിപ്പിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുക്കാട് ആവശ്യപ്പെട്ടു. കെഎംസിസി കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും റിയാദ് ഒ ഐ സി സി പ്രസിഡന്റ് സലീം കളക്കര അഭിപ്രായപ്പെട്ടു. പ്രവാസികളോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ള റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ഈ പ്രവര്‍ത്തനം മലയാളി സംഘടനകള്‍ ഒരുമിച്ചു ഏറ്റെടുക്കണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശം എന്ന നിലയില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പു വരുത്തുവാന്‍ എല്ലാ രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ മുന്‍കൈ എടുത്ത് പരിഹാരം കാണണമെന്ന് നൗഫല്‍ പാലക്കാടന്‍ അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് പല സൗകര്യങ്ങളും ഉണ്ടെങ്കിലും ഉള്‍ നാടുകളിലെ പ്രവാസികള്‍ക് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഇല്ലാതെ പോകുന്നതിലെ ആശങ്കയാണ് മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂരും ഷിബു ഉസ്മാനും പങ്ക് വെച്ചത്. വിവിധ രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ ആളുകള്‍ ഹെല്പ് ഡസ്‌ക് സന്ദര്‍ശിച്ചു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിയില്‍ ഇത് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വിപുലമായ രീതിയില്‍ ഒരുക്കിയ ഹെല്പ് ഡസ്‌ക് നിരവധി പ്രവാസി സുഹൃത്തുക്കള്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടായതെന്നും നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റിയാദ് കെഎംസിസി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഭാരവാഹികളായ അഷ്റഫ് വെള്ളെപ്പാടം, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, അഷ്റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, ബഷീര്‍ ഇരുമ്പുഴി, മുസമ്മില്‍ പാലത്തിങ്ങല്‍, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, ഫൈസല്‍ പൂനൂര്‍, ഷാജഹാന്‍ വള്ളിക്കുന്ന്, നവാസ് വേങ്ങര, യൂനുസ് തോട്ടത്തില്‍, നസീര്‍ വളപുരം, ജാഫര്‍ വീമ്പൂര്‍, അമീര്‍ പൂക്കോട്ടൂര്‍, സിദ്ധീഖ് കൊടുവള്ളി, ഹര്‍ഷാദ് തങ്ങള്‍,ജുനൈദ് വള്ളിക്കുന്ന്, സഹീദ് ധര്‍മ്മടം, ഷറഫു വള്ളിക്കുന്ന്, ഡോ. ജലീല്‍, ഷംസു വടപുറം, കരീം കാനാപുറം, ഇസ്ഹാഖ് താനൂര്‍, അപ്പത്തില്‍ കരീം, മുനവ്വിര്‍ താനാളൂര്‍, ഷാഫി വെട്ടിക്കാട്ടിരി തുടങ്ങിയവര്‍ ഹെല്പ് ഡെസ്‌കിന് നേതൃത്വം നല്‍കി.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026