l o a d i n g

ഗൾഫ്

അല്‍-ഖസീമിലെ ഗ്രാമത്തില്‍നിന്ന് ലോകവേദികളിലേക്ക്: ഡോ. ബദൂര്‍ അല്‍ മുതൈരി സൗദി വനിതകളുടെ അഭിമാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

റിയാദ്/ഗ്ലാസ്‌ഗോ: അന്താരാഷ്ട്ര ആരോഗ്യ മേഖലയിലും സാമൂഹിക സേവനത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഡോ. ബദൂര്‍ ബിന്ത് ശബാബ് നവാര്‍ അല്‍ മുതൈരി. ബ്രിട്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആദരിക്കുന്ന ആദ്യ സൗദി-അറബ് വനിത എന്ന ബഹുമതി സ്വന്തമാക്കിയ ഡോ. ബദൂര്‍, ആഗോള ആരോഗ്യ മേഖലയിലെ സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ചു.

തന്റെ ഗവേഷണങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കിയ രോഗപ്രതിരോധ പരിപാടികള്‍ക്കുമുള്ള അംഗീകാരമായി 'EMMS ഗ്ലോബല്‍ വുമണ്‍ ഇന്‍ ഹെല്‍ത്ത് കെയര്‍' അവാര്‍ഡും അവര്‍ ഏറ്റുവാങ്ങി.

ഡോ. ബദൂറിന്റെ നേട്ടങ്ങള്‍ ആരോഗ്യരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. സ്‌കോട്ട്ലന്‍ഡ് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ 'ഐഡിയല്‍ മദര്‍' (മാതൃകാ മാതാവ്) പുരസ്‌കാരം നേടിയതും ഇവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ പുരസ്‌കാരം നേടുന്ന ആദ്യ സൗദി-അറബ് വനിതയാണവര്‍. അഞ്ച് കുട്ടികളുടെ അമ്മയായ ഡോ. ബദൂര്‍, അവരുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും നല്‍കിയ ശ്രദ്ധയും കമ്മ്യൂണിറ്റി സേവനവുമാണ് ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

'വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് ഞാന്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇസ്ലാമിക മൂല്യങ്ങളിലും സ്‌നേഹത്തിലും അധിഷ്ഠിതമായ വളര്‍ത്തലാണ് ഓരോ സൗദി വനിതയും തന്റെ മക്കള്‍ക്ക് നല്‍കുന്നത്.' - ഡോ. ബദൂര്‍ അല്‍ മുതൈരി പറഞ്ഞു.

അഞ്ചു കുട്ടികളെ വളര്‍ത്തുന്നതിനൊപ്പം തന്നെ പിഎച്ച്.ഡി ഗവേഷണവും ഔദ്യോഗിക തിരക്കുകളും കൊണ്ടുപോകുന്ന ഡോ. ബദൂര്‍ ഒരു വിസ്മയമാണ്. സോഷ്യല്‍ മീഡിയയുടെ വെല്ലുവിളികള്‍ക്കിടയില്‍ കുട്ടികളെ മൂല്യാധിഷ്ഠിതമായി വളര്‍ത്താന്‍ പ്രത്യേക പരിശീലന കോഴ്‌സുകളും പുസ്തകങ്ങളും അവര്‍ പ്രയോജനപ്പെടുത്തി. ഈ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമ്മമാര്‍ക്കായി പ്രത്യേക ദേശീയ വിദ്യാഭ്യാസ പദ്ധതികള്‍ വേണമെന്നും അവര്‍ വാദിക്കുന്നു.

അല്‍-ഖസീമിലെ 'അല്‍-റഹീമിയ' എന്ന ചെറിയ ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ബദൂറിനെ വളര്‍ത്തിയത് മാതാവ് ഗസലാണ്. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ ദന്തചികിത്സയില്‍ ബിരുദം. തുടര്‍ന്ന് ഹെല്‍ത്ത് പോളിസിയില്‍ മാസ്റ്റര്‍ ബിരുദം. നിലവില്‍ യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോയില്‍ പിഎച്ച്.ഡി ഗവേഷകയാണ്.

കുട്ടികളിലെ ദന്തക്ഷയം തടയുന്നതിനായി സൗദി അറേബ്യയില്‍ 'ടോപ്‌സ്' എന്ന പേരില്‍ ആദ്യ ദേശീയ ഗവേഷണ പദ്ധതിക്ക് രൂപം നല്‍കി. സൗദി ആരോഗ്യ മന്ത്രാലയത്തിലെ സേവനം, ശൂറാ കൗണ്‍സിലിലെ ഗവേഷക, അറബ് പാര്‍ലമെന്റിലെ ഹെല്‍ത്ത് പോളിസി സംഘാടക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൗദി ഭരണകൂടം വനിതകള്‍ക്ക് നല്‍കുന്ന ശക്തമായ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഡോ. ബദൂര്‍ വിശ്വസിക്കുന്നു. കോവിഡ് കാലത്ത് 100-ലധികം ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 'ഐ ആം ഫൈന്‍' എന്ന സന്നദ്ധ സംഘടനയ്ക്കും അവര്‍ നേതൃത്വം നല്‍കി.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026