l o a d i n g

ഗൾഫ്

എണ്ണയുഗത്തിനപ്പുറം കരുത്താര്‍ജ്ജിച്ച് സൗദി: 'വിഷന്‍ 2030' ലക്ഷ്യത്തിലേക്ക് കുതിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ദീര്‍ഘവീക്ഷണത്തില്‍ പിറന്ന 'സൗദി വിഷന്‍ 2030' വെറും പത്ത് വര്‍ഷം കൊണ്ട് സൗദി അറേബ്യയുടെ മുഖച്ഛായ മാറ്റിയിരിക്കുകയാണ്. കേവലം എണ്ണവരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ നിന്ന്, ലോകത്തെ മുന്‍നിര വിനോദസഞ്ചാര-സാമ്പത്തിക ശക്തിയായി രാജ്യം അതിവേഗം മാറിക്കഴിഞ്ഞു.

സൗദിയിലെ ടൂറിസം മേഖല ഇന്ന് വികസിത രാജ്യങ്ങള്‍ പോലും അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഒരു വിജയഗാഥയാണ്. ടൂറിസം മേഖലയില്‍ ഏകദേശം 304 ബില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപമാണ് രാജ്യം നടത്തിയിരിക്കുന്നത്. അത്യാധുനിക നഗരമായ നിയോം മുതല്‍ ചരിത്രനഗരമായ ദിരിയ വരെ ലക്ഷക്കണക്കിന് പുതിയ ഹോട്ടല്‍ മുറികളാണ് നിര്‍മ്മാണത്തിലുള്ളത്. നിലവില്‍ ഏകദേശം 2,50,000 മുറികള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായി വരുന്നു.

ഈ ശൈത്യകാലത്ത് ആഭ്യന്തര വിമാന ബുക്കിംഗില്‍ 64% വര്‍ധനവുണ്ടായി. റിയാദ് (59.44%), ത്വായിഫ് (67.97%), തബൂക്ക് (40.90%) എന്നീ നഗരങ്ങളിലേക്കാണ് സഞ്ചാരികള്‍ കൂടുതലായി ഒഴുകുന്നത്. ലോകത്തെമ്പടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ചരിത്രസ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും അല്‍-ഉലയെ ആഗോള ടൂറിസം ഭൂപടത്തില്‍ പ്രധാനിയാക്കി മാറ്റി.

വിനോദസഞ്ചാരം വെറുമൊരു വരുമാനമാര്‍ഗ്ഗം മാത്രമല്ല, മറിച്ച് സൗദി യുവാക്കള്‍ക്ക് വലിയ തോതില്‍ തൊഴില്‍ നല്‍കുന്ന മേഖല കൂടിയായി മാറി. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രം ഇതിനകം 1,50,000 പുതിയ തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കപ്പെട്ടു. 2026-ഓടെ 122 ദശലക്ഷം സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഇത് 150 ദശലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ ലക്ഷ്യം നിശ്ചിത സമയത്തിന് മുമ്പ് തന്നെ രാജ്യം കൈവരിക്കുമെന്നാണ്.

മെഗാ പ്രോജക്റ്റുകള്‍ പലതും യാഥാര്‍ത്ഥ്യമാകുന്നു. നിയോമിലെയും ചെങ്കടല്‍ ദ്വീപുകളിലെയും വന്‍കിട റിസോര്‍ട്ടുകള്‍ 2026-ഓടെ പൂര്‍ണ്ണമായി സജ്ജമാകും. ഇവ ആഡംബരത്തിന്റെ കാര്യത്തില്‍ ഫ്രഞ്ച് റിവിയേരയോടും മാല്‍ഡീവ്‌സിനോടും കിടപിടിക്കുന്നവയായിരിക്കും.

റിയാദില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ ഹബ്ബുകളില്‍ ഒന്നായി മാറും. 2030-ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി തലസ്ഥാനം. തബൂക്കിലെ മനോഹരമായ വാദി അല്‍-ദിസ സൗദിയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ വലിയ തോതിലുള്ള വികസനമാണ് നടന്നുവരുന്നത്.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026