l o a d i n g

ഗൾഫ്

സൗദിയില്‍ വിദേശികള്‍ക്കും ഇനി ഭൂമി സ്വന്തമാക്കാം; പുതിയ നിയമം പ്രാബല്യത്തില്‍, അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കും വിദേശ കമ്പനികള്‍ക്കും വസ്തുവകകള്‍ സ്വന്തമാക്കാന്‍ അനുവാദം നല്‍കുന്ന ചരിത്രപരമായ നിയമം പ്രാബല്യത്തില്‍ വന്നു. സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയാണ് 2026 ജനുവരി 22 വ്യാഴാഴ്ച മുതല്‍ പുതിയ നിയമം നടപ്പിലാക്കിയതായി പ്രഖ്യാപിച്ചത്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയെ കൂടുതല്‍ സുതാര്യമാക്കാനും ആഗോള നിക്ഷേപം ആകര്‍ഷിക്കാനുമാണ് ഈ നീക്കം.

വിദേശികള്‍ക്ക് ഭൂമി വാങ്ങുന്നതിനായുള്ള അപേക്ഷകള്‍ 'സൗദി റിയല്‍ എസ്റ്റേറ്റ്' എന്ന ഔദ്യോഗിക ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. രാജ്യത്തിനകത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തുള്ള നിക്ഷേപകര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം.

പ്രവാസികള്‍ക്ക് തങ്ങളുടെ ഇഖാമ ഉപയോഗിച്ച് പോര്‍ട്ടല്‍ വഴി നേരിട്ട് അപേക്ഷിക്കാം. നിയമപരമായ ആവശ്യകതകള്‍ പരിശോധിച്ച ശേഷം നടപടികള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കും. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സൗദി എംബസികള്‍ വഴി ഡിജിറ്റല്‍ ഐഡന്റിറ്റി കരസ്ഥമാക്കിയ ശേഷം പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സൗദിയില്‍ സാന്നിധ്യമില്ലാത്ത വിദേശ കമ്പനികള്‍ ആദ്യം നിക്ഷേപ മന്ത്രാലയത്തിന്റെ 'ഇന്‍വെസ്റ്റ് ഇന്‍ സൗദി അറേബ്യ' പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് യൂണിഫൈഡ് നമ്പര്‍ നേടേണ്ടതുണ്ട്.

പുതിയ നിയമമനുസരിച്ച് റിയാദ്, ജിദ്ദ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ക്ക് വസ്തുവകകള്‍ സ്വന്തമാക്കാം. എന്നാല്‍ മക്ക, മദീന എന്നീ പുണ്യനഗരങ്ങളില്‍ ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്കും സൗദി കമ്പനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2026-ന്റെ ആദ്യ പാദത്തില്‍ പുറത്തിറക്കുന്ന 'ഭൂമിശാസ്ത്ര മേഖല രേഖ' അനുസരിച്ചായിരിക്കും ഉടമസ്ഥാവകാശം അനുവദിക്കുന്ന സ്ഥലങ്ങള്‍ തീരുമാനിക്കുക.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യാന്തര ഡെവലപ്പര്‍മാരെയും വന്‍കിട കമ്പനികളെയും ആകര്‍ഷിക്കുന്നതിലൂടെ റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ടൂറിസം മേഖലകളില്‍ വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി www.rega.gov.sa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 920017183 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026