കൊച്ചി: മെക് 7 ഹെല്‍ത്ത് ക്ലബ് കൊച്ചി സിറ്റി ചാപ്റ്റര്‍ കോഴിക്കോട് ബീച്ച് ട്രെയിനര്‍ മുഹമ്മദ് കോയ പാണ്ടികശാലയെ ആദരിച്ചു. മെക് 7 കൊച്ചി സിറ്റി ചാപ്റ്ററിന്റെ രൂപീകരണത്തിലും ഒരാഴ്ചയോളം പരിശീലന പരിപാടികളിലും നിര്‍ണായക സേവനം കാഴ്ചവെച്ച മുഹമ്മദ് കോയക്ക് പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ലെന്‍സ് ആന്റ് ഫ്രെയിംസ് മാനേജിംഗ് ഡയറക്ടര്‍ കെ.എസ് ഉസ്മാനും സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍
ഷെരീഫ് മരയ്ക്കാറും ചേര്‍ന്ന് മെമന്റോ സമ്മാനിച്ചു. ക്ലബ് അംഗം തോമസ് ക്ലബിനുവേണ്ടി ഉപഹാരം നല്‍കി. ചെയര്‍മാന്‍ അഡ്വ. അനീഷ്, കോര്‍ഡിനേറ്റര്‍ ബച്ചു എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു. രാവിലെ പരിശീലനത്തിനു ശേഷം നടന്ന പരിപാടിയില്‍ ക്ലബ് അംഗങ്ങള്‍ പങ്കെടുത്തു. മുഹമ്മദ് കോയ ആദരവിന് നന്ദി പറഞ്ഞു.
Related News