l o a d i n g

ഗൾഫ്

യു.കെ വെയില്‍സില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം, പ്ലാബ് ആവശ്യമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് എന്‍.എച്ച്.എസ്സിലേയ്ക്ക് (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്നു നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലെ അപേക്ഷാതിയ്യതി ജനുവരി 25 വരെ നീട്ടി. സീനിയർ ക്ലിനിക്കൽ ഫെല്ലോസ് £46,324 – £71,814 (നിയോനേറ്റ്സ്, ഐ.ടി.യു (ഇൻറൻസീവ് തെറാപ്പി യൂണിറ്റ്), അനസ്‌തീഷ്യോളജി), സ്പെഷ്യാലിറ്റി ഡോക്ടർ £62,117 – £99,216 (അക്യൂട്ട് മെഡിസിൻ, പീഡിയാട്രിക്സ്), ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ £100,870 – £111,442 (ഐ.ടി.യു, അനസ്‌തീഷ്യോളജി, ക്ലിനിക്കൽ ഹീമറ്റോളജി, റേഡിയോളജി) തസ്തികകളിലാണ് അവസരം. ഇതിനായുളള അഭിമുഖങ്ങള്‍ 2026 ഫെബ്രുവരി നാലു മുതല്‍ ആറു വരെ കൊച്ചിയില്‍ (വേദി-താജ് വിവാന്ത, മറൈന്‍ ഡ്രൈവ്) നടക്കും. സ്പെഷ്യാലിിറ്റിയില്‍ കുറഞ്ഞത് മുന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് സീനിയർ ക്ലിനിക്കൽ ഫെല്ലോസ് തസ്തികയിലേക്കും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികയിലേക്കും, 12 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ തസ്തികയിലേയ്ക്കും അപേക്ഷിക്കാം (PLAB ആവശ്യമില്ല). താല്‍പര്യമുളളവര്‍ www.norkaroots.kerala.gov.in എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കേണ്ടതാണ്.

വെയില്‍സില്‍ മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേനയുളള യു.കെ റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026