l o a d i n g

ഗൾഫ്

ഓസ്ട്രേലിയയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് വാഹന വ്യൂഹവുമായി ഹായില്‍ ഗിന്നസ് ബുക്കില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 20, 2026


ഹായില്‍: സാഹസികതയുടെയും കരുത്തിന്റെയും പുതിയ ചരിത്രം കുറിച്ച് സൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യ ഗിന്നസ് ലോക റെക്കോര്‍ഡിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് പ്രൊഡക്ഷന്‍ കാര്‍ വ്യൂഹം (largest-ever off-road production car convoy) അണിനിരത്തിയാണ് ഹായില്‍ ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍പ് ഓസ്ട്രേലിയയില്‍ നടന്ന 449 വാഹനങ്ങളുടെ റെക്കോര്‍ഡാണ് 501 വാഹനങ്ങളുമായി സൗദി തിരുത്തിക്കുറിച്ചത്.

ഹായില്‍ നഗരത്തില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അജ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട തുവാരന്‍ പ്രദേശത്തായിരുന്നു പ്രകടനം. മണല്‍ക്കുന്നുകള്‍ നിറഞ്ഞ ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടമായ പാതയിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിച്ചത്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ക്കൊപ്പം ഓഫ്-റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്ന തുടക്കക്കാരും കുടുംബങ്ങളും സുഹൃദ്‌സംഘങ്ങളും ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തി.

സൗദി ഭരണകൂടത്തിന്റെ പിന്തുണയും ഹായിലിലെ യുവാക്കളുടെ ആവേശവുമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് ഹായില്‍ ഗവര്‍ണറും ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാനുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സാദ് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. ഹായിലിനെ ലോകത്തിലെ പ്രധാന മരുഭൂമി സാഹസിക ടൂറിസം കേന്ദ്രമായി മാറ്റാന്‍ ഈ റെക്കോര്‍ഡ് സഹായിക്കുമെന്ന് ഹായില്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ ഒമര്‍ അബ്ദുള്ള അല്‍ അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി.

സൗദി ടൂറിസം അതോറിറ്റിയും ഹായില്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റി, കള്‍ച്ചര്‍ ഹൗസ് എന്നിവരായിരുന്നു പ്രായോജകര്‍. സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ ഉള്‍പ്പെടെ 14 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഏകോപനവും പരിപാടിക്കുണ്ടായിരുന്നു. ഓഫ്-റോഡ് റാലിക്കൊപ്പം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ പരിപാടികളും കാണികള്‍ക്കായി ഒരുക്കിയിരുന്നു.

ഹായിലിലെ തുവാരന്‍ മണല്‍ക്കുന്നുകളില്‍ 501 വാഹനങ്ങള്‍ ഒരേസമയം അണിനിരന്നത് കേവലം ഒരു കൂടിച്ചേരലല്ല, മറിച്ച് കൃത്യമായ പ്ലാനിംഗും സാങ്കേതിക മികവും ഒത്തുചേര്‍ന്ന ഒരു ഓപ്പറേഷനായിരുന്നു. ഗിന്നസ് നിബന്ധനകള്‍ പ്രകാരം 'പ്രൊഡക്ഷന്‍ കാറുകള്‍' മാത്രമാണ് ഇതില്‍ പങ്കെടുത്തത്. അതായത്, ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന സാധാരണ ഓഫ്-റോഡ് വാഹനങ്ങള്‍. പ്രത്യേകമായി എന്‍ജിന്‍ മോഡിഫിക്കേഷന്‍ വരുത്തിയ റേസിംഗ് കാറുകള്‍ക്ക് പകരം സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഫോര്‍-വീല്‍ ഡ്രൈവ് വാഹനങ്ങളാണ് റെക്കോര്‍ഡ് നേട്ടത്തിനായി ഉപയോഗിച്ചത്. അജ പര്‍വതനിരകളോട് ചേര്‍ന്നുള്ള മൃദുവായ മണല്‍ക്കുന്നുകളുള്ള ഏഴു കിലോമീറ്റര്‍ ദൂരമാണ് ഇതില്‍ പങ്കെുത്തവര്‍ താണ്ടിയത്. മണലില്‍ താഴ്ന്നുപോകാതിരിക്കാന്‍ വാഹനങ്ങളുടെ ടയര്‍ പ്രഷര്‍ 15-18 PSI വരെയായി കുറച്ചാണ് ഉപയോഗിച്ചത്.

501 വാഹനങ്ങള്‍ ഒരേസമയം ചലിക്കുമ്പോള്‍ അവ തമ്മിലുള്ള അകലം പാലിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത ഗ്യാപ്പ് നിലനിര്‍ത്താന്‍ സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ അംഗങ്ങളുടെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടു. വാഹനവ്യൂഹം മുടങ്ങാതെ നീങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡ്രോണ്‍ നിരീക്ഷണവും കമ്യൂണിക്കേഷന്‍ റേഡിയോകളും ഉപയോഗിച്ചു.

ഓരോ വാഹനത്തിലും ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ട്രാക്കിലേക്ക് പ്രവേശനം അനുവദിച്ചത്. തുടക്കക്കാര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി പങ്കെടുക്കാവുന്ന രീതിയില്‍ ട്രാക്കിന്റെ കാഠിന്യം ക്രമീകരിച്ചിരുന്നു.



Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026