l o a d i n g

ഗൾഫ്

വികെ ഇബ്രാഹിം കുഞ്ഞ്, അബൂബക്കര്‍ ഹസ്രത്ത് അനുശോചന സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 18, 2026

ദമാം: സൗദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അബൂബക്കര്‍ ഹസ്രത്ത് അനുശോചന പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു. ദമാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനാസ നമസ്‌കാരത്തിന് ബഷീര്‍ ബാഖവി പറമ്പില്‍പീടിക നേതൃത്വം നല്‍കി.

ആധുനിക കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് വേഗം നല്‍കിയ മികച്ച ഭരണാധികാരിയും ജനഹൃദയങ്ങളില്‍ സ്‌നേഹവും ആര്‍ദ്രതയും പകര്‍ന്നു നല്‍കിയ മികച്ച പൗരനെയാണ് ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ദക്ഷിണ മധ്യ കേരളത്തില്‍ ഇസ്ലാമിക അധ്യാപന രംഗത്ത് നിറഞ്ഞു നിന്ന പണ്ഡിത ശ്രേഷ്ഠനും വിനയം കൊണ്ട് വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കിയ ഉന്നത വ്യക്തിപ്രഭാവവുമാണ് അബൂബക്കര്‍ ഹസ്രത്ത് എന്നും ചടങ്ങില്‍ അനുസ്മരിച്ചു.

കിഴക്കന്‍ പ്രവിശ്യ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കരിങ്കപ്പായുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സംഗമം സൗദി കെഎംസിസി ചെയര്‍മാന്‍ കാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കെഎംസിസി ചെയര്‍മാന്‍ സിപി മുഹമ്മദലി ഓടക്കാലി വി കെ ഇബ്രാഹിം കുഞ്ഞ് അനുസ്മരണവും, ദമാം കെഎംസിസി എറണാകുളം ജില്ലാ പ്രസിഡണ്ട് സാദിഖ് ഖാദര്‍ കുട്ടമശ്ശേരി ശൈഖുന അബൂബക്കര്‍ ഹസ്രത്ത് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
മുഹമ്മദ് കുട്ടി കോഡൂര്‍, സിദ്ദീഖ് പാണ്ടികശാല , മാലിക്ക് മക്ബൂല്‍ ആലുങ്കല്‍, ഹുസൈന്‍ കെപി, സഫീര്‍ അച്ചു, സൈനു കുമളി, മുജീബ് കൊളത്തൂര്‍, അന്‍വര്‍ ഷാഫി വളാഞ്ചേരി, ഖാദര്‍ അണങ്കൂര്‍, ,ഫൈസല്‍ ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സദസ്സിനും പ്രാര്‍ത്ഥന സംഗമത്തിനും ബഷീര്‍ പാങ്ങ്, റഷീദ് കരിഞ്ചാപ്പാടി, അലിഭായ് ഊരകം, വൈസ് അലി ഖാന്‍ പെരുമ്പാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

ഫോട്ടോ
സൗദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിച്ച വികെ ഇബ്രാഹിം കുഞ്ഞ്,അബൂബക്കര്‍ ഹസ്രത്ത് അനുശോചന സംഗമം.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026