l o a d i n g

ഗൾഫ്

സാംസ്‌കാരിക വിനിമയത്തിന്റെ മഹാഗാഥ, സൗദി ഇന്ത്യ ഫെസ്റ്റിവല്‍ അവിസ്മരണീയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 18, 2026

ജിദ്ദ: അര നൂറ്റാണ്ടത്തെ പ്രവാസ കുടിയേറ്റം പ്രമേയമാക്കി ജിദ്ദയില്‍ അരങ്ങേറിയ സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ രണ്ട് അവിസ്മരണീയാനുഭവമായി. അറബ് കലാകാരന്മാരും ഇന്ത്യന്‍ കൗമാരപ്രതിഭകളും ഒരുക്കിയ കലാവിരുന്ന് സാംസ്‌കാരിക വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയായി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരികോത്സവം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) ആണ് സംഘടിപ്പിച്ചത്.

ഇന്ത്യയും അറേബ്യയും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന ഉറ്റ ബന്ധത്തില്‍ അന്തര്‍ലീനമായ അഞ്ച് ആശയങ്ങള്‍ സമഞ്ജസമായി സമ്മേളിച്ചതാണ് സൗദി ഇന്ത്യ ഫെസ്റ്റിവലെന്ന്, ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമദ് ഖാന്‍ സൂരി പറഞ്ഞു. സൗദി അറേബ്യയിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളും ഇന്ത്യന്‍ പ്രവാസികളുമാണ് ഉഭയകക്ഷി ബന്ധത്തിന്റെ കേന്ദ്രബിന്ദു. അവരുടെ നീണ്ടകാലമായുള്ള ഇടപഴകലും പങ്കാളിത്തവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇരുജനതകളുടെയും സമൃദ്ധിയിലേക്കുള്ള ചുവടുവെപ്പുകളായി മാറിയത്. സക്രിയമായ കലാ സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. സൗദി ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ ഫോറം പ്രസിഡന്റ് ഡോക്ടര്‍ അഷ്‌റഫ് അമീര്‍, ഇഫത് യൂനിവേര്‍സിറ്റി ഡീന്‍ ഡോ. റീം അല്‍ മദനി, ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, റാകോ ഗ്രൂപ്പ് സി.ഇ.ഒ റഹീം പട്ടര്‍കടവന്‍ എന്നിവര്‍ സംസാരിച്ചു.

കോണ്‍സല്‍ ജനറലിന്റെ സഹധര്‍മിണി ഫഹ്‌മിനാ ഖാത്തൂന്‍, ഷൈമാ ഖലീഫ, മക്കയിലെ മദ്രസ സൗലത്തിയയുടെയും മദ്രസ മലൈബാരിയയുടെയും സൂപ്പര്‍വൈസറായ ശൈഖ് ആദില്‍ ഹംസ മലൈബാരി, ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്‌മാന്‍ അബ്ദുല്ല യൂസുഫ് മലൈബാരി, ശൈഖ് അഹമ്ദ് അതാഉല്ലാ ഫാറൂഖി, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്ലം ഖാന്‍ തുടങ്ങിയ വിശിഷ്ടാതിഥികളും ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.

ജിജിഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറല്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. ഷംന പി.എം അവതാരകയായിരുന്നു. സ്പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ കോണ്‍സല്‍ ജനറലും കലാപ്രതിഭകള്‍ക്കും കൊറിയോഗ്രഫര്‍മാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ പ്രസ് ആന്‍് കള്‍ച്ചര്‍ കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഐ.എം. ഹുസൈനും സമ്മാനിച്ചു.

നൂറ്റമ്പതോളം അറബ്, ഇന്ത്യന്‍ കലാപ്രതിഭകളുടെ മിന്നും പ്രകടനം ആസ്വാദകരുടെ മനം കവരുന്നതായിരുന്നു. വര്‍ണാഭവും ചടുലവുമായ അറബ്, ഇന്ത്യന്‍ നൃത്തച്ചുവടുകള്‍ ഓഡിറ്റോറിയത്തിനകത്തും പുറത്തും നിറഞ്ഞുകവിഞ്ഞ ജനാവലിയെ ആവേശഭരിതരാക്കി. ഫെസ്റ്റിവല്‍ പ്രമേയത്തെ ആസ്പദമാക്കി, ഇന്ത്യന്‍ ഗള്‍ഫ് കുടിയേറ്റത്തിന്റെ പശ്ചാത്തലം മനോഹരമായി ആവിഷ്‌കരിച്ച സൗദി ഇന്ത്യന്‍ ഫ്യൂഷനോടെയായിരുന്നു തുടക്കം. സൗത്തുല്‍ മംലക്ക ഫോക് ആര്‍ട്സ് ട്രൂപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന തനത് സൗദി നൃത്തരൂപങ്ങള്‍, സദസ്സിനെ ഇളക്കിമറിച്ചു. ഫാദി സഅദ് അല്‍ഹോസാവിയുടെ നേതൃത്വത്തില്‍ 15-അംഗ സംഘം ബഹ്‌രി, മിസ്മാരി, ഖുബൈത്തി, ജിസാനി, ഖുത്വ ജനൂബിയ എന്നീ അഞ്ചിനം പാരമ്പര്യ സംഗീത നൃത്തരൂപങ്ങളുമായി തിമര്‍ത്താടി. അറബ് നര്‍ത്തകര്‍ വേദിയില്‍നിന്ന് ഇറങ്ങിവന്ന് കോണ്‍സല്‍ ജനറലിനെ ചേര്‍ത്തുനിര്‍ത്തി താളം പിടിച്ചത് ഹൃദ്യാനുഭവമായി.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം തുറന്നുകാട്ടുന്ന കഥക്, പഞ്ചാബി, ഒഡിസ സാംബല്‍പുരി, ഗുജറാത്തി നൃത്തങ്ങള്‍ക്കൊപ്പം ഭരതനാട്യവും വേറിട്ട അനുഭവമായി. ഗുഡ്ഹോപ് ആര്‍ട്ട്സ് ആന്റ് സയന്‍സ് അക്കാദമിയിലെയും ഫെനോം അക്കാദമിയിലെയും കലാപ്രതിഭകളുടെ ചുവടുവെപ്പുകളും മനോഹരമായി.

ജിജിഐ ലേഡീസ് വിംഗ് കണ്‍വീനറും പ്രശസ്ത കൊറിയോഗ്രഫറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങല്‍ ചിട്ടപ്പെടുത്തിയ വെല്‍ക്കം ഡാന്‍സ്, ഒപ്പന, ഫ്യൂഷന്‍ ഒപ്പന, ട്രഡീഷനല്‍ ഒപ്പന, സൂഫി ഡാന്‍സ്, അറബിക് ഡാന്‍സ്, ഫ്യൂഷന്‍ സിനിമാറ്റിക് ഡാന്‍സ് എന്നിവ സദസ്യരുടെ മനം കവരുന്നതായി. പ്രമുഖ ഗായകരായ സിക്കന്തര്‍, ജമാല്‍ പാഷ, മുംതാസ് അബ്ദുറഹ്‌മാന്‍, സോഫിയാ സുനില്‍, ശിഫാന ഷാജി എന്നിവരുടെ ഗാനാലാപനം ഹൃദ്യമായി.

ജിജിഐ ചീഫ് കോഓര്‍ഡിനേറ്റര്‍മാരായ കബീര്‍ കൊണ്ടോട്ടി, അബു കട്ടുപ്പാറ, വൈസ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, വൈസ് പാട്രണ്‍ കെ.ടി. അബൂബക്കര്‍, സെക്രട്ടറിമാരായ അല്‍മുര്‍ത്തു, ഹുസൈന്‍ കരിങ്കറ, ഇബ്രാഹിം ശംനാട്, അഷ്റഫ് പട്ടത്തില്‍, നൗഷാദ് താഴത്തെവീട്ടില്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, ഗഫൂര്‍ കൊണ്ടോട്ടി, നജീബ് പാലക്കാത്ത്, സുബൈര്‍ വാഴക്കാട്, മന്‍സൂര്‍ വണ്ടൂര്‍, എ.പി.എ ഗഫൂര്‍, മുബഷിര്‍ പാലത്തിങ്ങല്‍, ഫൈറൂസ് കൊണ്ടോട്ടി, ജെസി ടീച്ചര്‍, ഷിബ്ന ബക്കര്‍, ഫാത്തിമ തസ്നി ടീച്ചര്‍, ആയിഷ റുഖ്സാന ടീച്ചര്‍, നാസിറ സുല്‍ഫി, അനീസാ ബൈജു, ഷബ്നാ കബീര്‍, റിസാനാ നജീബ് , മാജിദാ മുഹമ്മദ് കുഞ്ഞി തുടങ്ങിയ ജിജിഐ അംഗങ്ങള്‍ക്കൊപ്പം ഇതര ഒഫീഷ്യലുകളും ഫെസ്റ്റിവലിന് നേതൃത്വം നല്‍കി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026