l o a d i n g

ഗൾഫ്

ഉംറ തീര്‍ഥാടകര്‍ പെരുവഴിയില്‍; യുദ്ധഭീതിയുടെ പേരില്‍ ആകാശ എയര്‍ ഉംറക്കാര്‍ക്ക് യാത്ര നിഷേധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

നെടുമ്പാശേരി: പുണ്യഭൂമിയിലേക്ക് തിരിക്കാനായി മാസങ്ങളോളം കാത്തിരുന്ന തീര്‍ഥാടകരുടെ യാത്ര വഴിമുട്ടി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയെന്ന വിചിത്രമായ വാദമുയര്‍ത്തി കൊച്ചിയില്‍ നിന്ന് ഉംറയ്ക്ക് പോകാനെത്തിയ 46 തീര്‍ഥാടകരെയാണ് ആകാശ എയര്‍ വിമാനത്താവളത്തില്‍ തടഞ്ഞത്.

യാത്ര മുടങ്ങിയതോടെ വിവിധ ജില്ലകളില്‍ നിന്നും എത്തിയ പ്രായമായവരടക്കമുള്ള തീര്‍ഥാടകര്‍ കടുത്ത പ്രതിസന്ധിയിലായി. യാത്രാ സൗകര്യം നിഷേധിച്ചതിന് പിന്നാലെ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ മറുപടിയോ നല്‍കാന്‍ വിമാനക്കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. പകരം സംവിധാനങ്ങളെക്കുറിച്ച് യാതൊരു അറിയിപ്പും നല്‍കാതെ കമ്പനി തങ്ങളെ അവഗണിക്കുകയാണെന്നാണ് പരാതി.

ഗള്‍ഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ അപ്രതീക്ഷിത നടപടിക്ക് കാരണമായി വിമാനക്കമ്പനി ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളും വിലക്കയറ്റവും മൂലം ഇറാനില്‍ പ്രതിഷേധം ശക്തമാണ്. ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ചുകൊണ്ട് മേഖലയിലെ യുഎസ് സൈനിക ബേസുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറയുമ്പോഴും, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ അവസാന നിമിഷം ദുരിതത്തിലാക്കിയ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026