l o a d i n g

ഗൾഫ്

'റിംല' വാര്‍ഷികാഘോഷം ഏപ്രില്‍ 10-ന്; നജീം അര്‍ഷാദും അനുശ്രീയും മുഖ്യാതിഥികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 14, 2026

റിയാദ്: തലസ്ഥാന നഗരിയിലെ പ്രമുഖ സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) എട്ടാം വാര്‍ഷികാഘോഷങ്ങളിലേക്ക്. ഏപ്രില്‍ 10-ന് നടക്കുന്ന വിപുലമായ ആഘോഷപരിപാടികളുടെ പോസ്റ്റര്‍ പ്രകാശനം ഷോല അല്‍ വഫ ഓഡിറ്റോറിയത്തില്‍ വെച്ച് വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു.

പ്രശസ്ത പിന്നണി ഗായകരായ നജീം അര്‍ഷാദും അനുശ്രീയും മുഖ്യാതിഥികളായി എത്തുന്നതാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. നാട്ടില്‍ നിന്നുള്ള പ്രൊഫഷണല്‍ മ്യൂസിക് ബാന്‍ഡും റിംലയുടെ സ്വന്തം ഓര്‍ക്കസ്ട്ര ടീമും അണിനിരക്കുന്ന 'ലൈവ് മ്യൂസിക് ഷോ' റിയാദിലെ സംഗീത ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍ അറിയിച്ചു. ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍ തുടങ്ങിയ പ്രതിഭകള്‍ പങ്കെടുത്ത മുന്‍വര്‍ഷങ്ങളിലെ പരിപാടികള്‍ പോലെ ഇത്തവണയും മികച്ച നിലവാരം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ബാബുരാജ് പറഞ്ഞു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ ടി.എസ്.ടി മെറ്റല്‍സ് ഡയറക്ടര്‍മാരായ മധു പട്ടന്നൂരും റൈഷ മധുവും ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. റിംല പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍ നന്ദിയും രേഖപ്പെടുത്തി.

പോസ്റ്റര്‍ പ്രകാശനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. റിംലയുടെ പ്രമുഖ ഗായകരായ ശ്യാം സുന്ദര്‍, അന്‍സാര്‍ ഷാ, വിനോദ് വെണ്മണി തുടങ്ങിയവര്‍ നയിച്ച ഗാനസന്ധ്യയും ലീന ബാബുരാജ്, റജീന ബിനു എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഫ്യൂഷന്‍ തിരുവാതിരയും ഏറെ പ്രശംസ പിടിച്ചുപറ്റഇ. അദ്വിക മഹേഷിന്റെ സിനിമാറ്റിക് ഡാന്‍സും, വിധു ഗോപകുമാര്‍, ദേവിക ബാബുരാജ് എന്നിവരുടെ സെമി ക്ലാസിക്കല്‍ നൃത്തവും മികച്ചു നിന്നു. സന്തോഷ് തോമസ്, തോമസ് പൈലന്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷന്‍ വേറിട്ട അനുഭവമായി.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷിഹാബ് കൊട്ടുക്കാട്, സലീം കളക്കര, റഹ്‌മാന്‍ മുനമ്പത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. റിംലയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജന്‍ മാത്തൂര്‍, ശരത് ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ തയ്യാറെടുപ്പുകളാണ് ഏപ്രില്‍ 10-ലെ പരിപാടിക്കായി നടക്കുന്നത്. ഹരിത അശ്വിനും അക്ഷിക മഹേഷുമായിരുന്നു അവതാരകര്‍.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026