l o a d i n g

ഗൾഫ്

ജുബൈല്‍ വനിതാ സംഗമവും ബാല സംഗമവും ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ജുബൈല്‍: ജനുവരി 30നു നടക്കുന്ന ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം വനിതാ സംഗമവും ബാല സംഗമവും സംഘടിപ്പിച്ചു. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വനിത സംഗമത്തില്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ലോകത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്ന മാതൃകാ വനിതയായിരുന്നു പ്രവാചക പത്‌നിയായിരുന്ന ആയിഷ (റ ) എന്നും വ്യക്തി ജീവിതത്തിലും കുടുംബ - സാമൂഹ്യ രംഗങ്ങളിലും ഒരു സ്ത്രീക്ക് എന്തെല്ലാം കടമകളും അവകാശങ്ങളുമുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ട അവരുടെ ജീവിതം വിളിച്ചോതുന്നുണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വിശ്വാസികളുടെ മാതാവായ പ്രവാചക പത്‌നി ആയിശ (റ) എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയ വിശുദ്ധി എന്ന വിഷയത്തില്‍ കന്‍സ ഹാറൂണ്‍ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള കുടുംബ സംവിധാനം രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ഏറെ വലുതാണെന്നും സ്ത്രീകള്‍ക്കിടയിലെ ആത്മ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ജുബൈല്‍ വനിതാ സംഗമം ആഹ്വാനം ചെയ്തു.

ഇതോടൊപ്പം നടന്ന ബാല സംഗമം, പെണ്‍കുട്ടികള്‍ക്കായി നടത്തിയ ഗേള്‍സ് ഗാതറിംഗ് എന്നിവയും ശ്രദ്ധേയമായി. ഏറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സ് സ്വാഗത സംഘം ഭാരവാഹികളായ ഷിയാസ് (ലിറ്റില്‍ വിങ്‌സ്), നിയാസ്, ജിയാസ് (യൂത്ത് വിംഗ്), മുഹമ്മദ് ഷാ, സാബിത്, ഇബ്രാഹിം സിയാദ്, അബ്ദുള്ള സിയാദ്, ഫൈസാന്‍ മൊയ്ദീന്‍ (സ്റ്റുഡന്റസ് വിങ്), നൗഫല്‍ റഹ്‌മാന്‍ (ലേഡീസ് കോ ഓര്‍ഡിനേഷന്‍ ), റഷീദ് പറളി (മീഡിയ & സൗണ്ട്) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മൊയ്തുണ്ണി, ബകര്‍ ടി അലവി, ഹാരിസ്, സുഫെയര്‍, ജംഷീര്‍ എന്നിവര്‍ കുട്ടികള്‍ക്കായുള്ള സമ്മാനദാനം നിര്‍വഹിച്ചു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026