l o a d i n g

ഗൾഫ്

വായനാവസന്തത്തിന് ആവേശകരമായ സമാപനം; ജിദ്ദയില്‍ അക്ഷരപ്രേമികളുടെ സംഗമഭൂമിയായി 'ബുക്ക് ഹറാജ്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ജിദ്ദ: പുസ്തകത്താളുകളിലെ വിസ്മയങ്ങള്‍ പ്രവാസി ഹൃദയങ്ങളിലേക്ക് പകര്‍ന്നുനല്‍കി, ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിച്ച മൂന്നാമത് 'ബുക്ക് ഹറാജ്' സമാപിച്ചു. ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പുസ്തകമേള, വായനയെ സ്‌നേഹിക്കുന്ന നൂറുകണക്കിന് ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

വായിച്ചുതീര്‍ന്ന പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കൈമാറാനും, ഏറെ നാളായി തേടിയിരുന്ന കൃതികള്‍ സ്വന്തമാക്കാനും അവസരമൊരുക്കിയ ' 'ബുക്ക് ഹറാജ്' ജിദ്ദയിലെ പുസ്തകമേളകള്‍ക്ക് പുതിയൊരു മാതൃക തന്നെ സൃഷ്ടിച്ചു. രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രവാസി എഴുത്തുകാരുടെ കൃതികള്‍ മുതല്‍ ആത്മകഥകള്‍, നോവലുകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, അക്കാദമിക് ഗ്രന്ഥങ്ങള്‍, മത ഗ്രന്ഥങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ശേഖരം വായനക്കാര്‍ക്കായി ഒരുക്കിയിരുന്നു. പ്രവാസി എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അഷ്റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുഗത്തിലും വായനയുടെ പ്രസക്തി കുറയുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്‌ക്രീനുകളില്‍ നിന്നുള്ള വായനയും കൈയിലെടുത്ത് ഒരു പുസ്തകം വായിക്കുന്ന അനുഭവവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഫോക്കസ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ബുക്ക് ഹരാജ് കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വഹീദ് സമാന്‍, പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരികമാധ്യമ രംഗത്തെ അന്‍പതിലധികം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കമ്മിറ്റി കണ്‍വീനര്‍ റഷാദ് കരുമാര നന്ദി പറഞ്ഞു.

ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയ വിവിധ സ്റ്റാളുകള്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വനിതകളുടെയും വിദ്യാര്‍ത്ഥിനികളുടെയും കലാപാടവം തെളിയിക്കുന്ന പെയിന്റിംഗുകളും കാലിഗ്രാഫി കൃതികളും പ്രദര്‍ശിപ്പിച്ചു. ജിദ്ദ കൊടിമരം, പഴയ ജിദ്ദ നഗരം, വയനാട് ചുരം എന്നിവയെ ആസ്പദമാക്കിയ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ പ്രത്യേക പ്രശംസ നേടി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രമുഖരുമായി പ്രിന്‍സാദ് പാറായി നടത്തിയ ആശയ വിനിമയവും ശ്രദ്ധേയമായി

എ.പി.ജെ. അബ്ദുല്‍ കലാം, വൈക്കം മുഹമ്മദ് ബഷീര്‍, സ്റ്റീഫന്‍ ഹോക്കിംഗ്, എസ്.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ സംഭാവനകളും പുസ്തകങ്ങളും പരിചയപ്പെടുത്തിയ ക്യാന്‍വാസുകളും മേളയ്ക്ക് ഗാംഭീര്യം പകര്‍ന്നു. പൗലോ കൊയ്ലോയുടെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ശില്പങ്ങള്‍ ഏറെ കൗതുകം സൃഷ്ടിച്ചു.

കാപ്പിക്കുരുവിന്റെ കഥ പറഞ്ഞ ബുക്ക് എ കോഫി പവലിയനും, ഫോട്ടോ ബൂത്തും ഇന്ത്യന്‍ വിമന്‍സ് ഓര്‍ഗനൈസേഷന്‍ (IWO) ഒരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളും പങ്കെടുത്തവര്‍ക്ക് പുത്തന്‍ അനുഭവമായി.

മലയാളികളുടെ പുസ്തകത്തോടുള്ള അടങ്ങാത്ത ആവേശം വിളിച്ചോതുന്ന തിരക്കാണ് ഓരോ സ്റ്റാളുകളിലും അനുഭവപ്പെട്ടത്. വായന സംസ്‌കാരത്തിന്റെ ശക്തമായ പുനരുജ്ജീവനമായാണ് ജിദ്ദയിലെ 'ബുക്ക് ഹരാജ്' മാറിയത്.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026