l o a d i n g

ഗൾഫ്

ജിജി ജോസഫിന് അല്‍ ഖുര്‍മ കെ.എം.സി.സി യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026

തായിഫ്: 22 വര്‍ഷത്തെ സേവനത്തിനുശേഷം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അല്‍ ഖുര്‍മ ജനറല്‍ ഹോസ്പിറ്റലിലെ നഴ്‌സിംഗ് ഡയറക്ടര്‍ ജിജി ജോസഫിന് അല്‍ ഖുര്‍മ കെ.എം.സി.സി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. മേഖലയിലെ പ്രവാസി ഇന്ത്യക്കാരായ രോഗികള്‍ക്ക് എന്നും ആശ്വാസമായിരുന്നു ജിജി.

15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ വര്‍ഷം തായിഫില്‍ നടന്ന അന്തര്‍ദ്ദേശീയ നഴ്‌സസ് ദിനാചരണത്തില്‍ ദേശീയ പതാകയേന്തി ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ജീവകാരുണ്യ-ആരോഗ്യ രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി നല്‍കിയ ആദരവിനെ നന്ദിയോടെ സ്മരിക്കുന്നു. ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ നഴ്‌സുമാരുടെ സ്ഥാനം മുന്‍പന്തിയിലാണെന്നും മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രോത്സാഹനവും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ആലപ്പുഴ എടത്വ കട്ടപ്പുറം പരേതരായ ജോസഫ് ഫ്രാന്‍സിസ് ബ്രിജിത്താമ ജോസഫ് ദമ്പതികളുടെ മകളും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ സഹധര്‍മ്മിണിയുമാണ്. കെ.എം.സി.സിയുടെ സ്‌നേഹോപഹാരം ജനറല്‍ സെക്രട്ടറി ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ കൈമാറി.

ഒട്ടേറെ ആരോഗ്യ പ്രവര്‍ത്തകരും നഴ്‌സുമാരും പങ്കെടുത്ത പരിപാടിയില്‍ ഫൈസല്‍ മാലിക് മുഖ്യപ്രഭാഷണം നടത്തി. പുതിയ നഴ്‌സിംഗ് ഡയറക്ടര്‍ സരിത ജി, ഷുക്കൂര്‍ ചങ്ങരംകുളം, ജോസഫ് സൈമണ്‍, ഐശ്വര്യ സുരേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റാഷിദ് പൂങ്ങോട് സ്വാഗതവും സാദിഖ് ഹറമൈന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിജി ജോസഫിന് അല്‍ ഖുര്‍മ കെഎംസിസിയുടെ ഉപഹാരം ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ കൈമാറുന്നു.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026