l o a d i n g

ഗൾഫ്

ജിദ്ദയില്‍ നവോദയ കുടുംബവേദി 'നവോദയം 2026' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026

ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ 'നവോദയം 2026' ദമ്മാം നവോദയ മുന്‍ രക്ഷാധികാരി എം.എം. നഈം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ജാതിമത അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍, ജനാധിപത്യ മതേതര ശക്തികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് എം.എം. നഈം പറഞ്ഞു. ജനാധിപത്യവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരാവകാശങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവര്‍ തന്നെ അതിനെതിരായി പ്രവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതിയെയോ മതത്തെയോ രാഷ്ട്രീയ ഭേദങ്ങളെയോ മാനദണ്ഡമാക്കാതെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനും പങ്കെടുക്കാനും കഴിയുന്ന പൊതുവേദിയാണ് നവോദയ കുടുംബവേദിയെന്ന് ചടങ്ങില്‍ പങ്കെടുത്ത നവോദയ നേതാക്കള്‍ വ്യക്തമാക്കി.

ജനബാഹുല്യവും സംഘാടന മികവുമൂലം ശ്രദ്ധേയമായ പരിപാടിയില്‍ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം, ട്രഷറര്‍ സി. എം. അബ്ദുല്‍ റഹ്‌മാന്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍, ആക്ടിങ് പ്രസിഡന്റ് മൊയ്ദീന്‍ എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, ആസിഫ് കരുവാറ്റ ഉള്‍പ്പെടെയുള്ള വിവിധ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വനിതാ വേദി കണ്‍വീനര്‍ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷവും പ്ലം കേക്ക് മത്സരവും സംഘടിപ്പിച്ചു. 2025 മാര്‍ച്ചില്‍ സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ നവോദയ ബാലവേദി കുട്ടികള്‍ക്ക് മെമന്റോ നല്‍കി. ആഘോഷ പരിപാടികളുടെ ഭാഗമായി നവോദയയുടെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍, കരോള്‍ ഘോഷയാത്ര എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 20 കുടുംബിനികള്‍ പങ്കെടുത്ത പ്ലം കേക്ക് മത്സരത്തില്‍ റീന ബൈജു ഒന്നാം സ്ഥാനവും, ഷിംന അബ്ദുല്‍ ജലീല്‍ രണ്ടാം സ്ഥാനവും, ജല്‍മ ഡാര്‍വിന്‍ മൂന്നാം സ്ഥാനവും നേടി. ഷിറ ലതീം ശൃംഖലയുടെ മുഖ്യ ഷെഫ് അദീബ് ഫര്‍ഹാന്‍ ആയിരുന്നു വിധികര്‍ത്താവ്.
കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ ബിജുരാജ് രാമന്തളി, ഹഫ്‌സ മുസാഫര്‍, പ്രേം കുമാര്‍, അനിത് അബ്രഹാം, പ്രതീഷ്, നിഷാദ് വര്‍ക്കി, നീനു വിവേക്, വിവേക്, ഷാഹിദ ജലീല്‍, ആലിയ എമില്‍, ആയിഷ അലി, ദീപ്തി പ്രതീഷ്, മുജീബ് കൊല്ലം, അനില്‍ മാസ്റ്റര്‍, സുവിജ, സനൂജ മുജീബ്, സമീന, ആഷ അസാഫ്, വിനോദ് ബാലകൃഷ്ണന്‍, സിജി പ്രേകുമാര്‍, മെജി, രമ്യ, ശിവന്യ അനില്‍, സന്ധ്യ വിനോദ്, സത്യന്‍, ഷീബ, സൈറ, നവോദയ കേന്ദ്ര കമ്മിറ്റി മെമ്പര്‍ റഫീഖ് മമ്പാട് തുടങ്ങിയവര്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026