l o a d i n g

ഗൾഫ്

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വി.കെ. ഇബ്രാഹിം കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 8, 2026

ജിദ്ദ: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാടില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളെ അനുസ്മരിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായകമായി, അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.

സാധാരണ എം.എസ്. എഫ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉന്നത പദവികളിലെത്തിയ അദ്ദേഹം, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വമാണ് നല്‍കിയത്. തെക്കന്‍ കേരളത്തില്‍ സംഘടന പടുത്തുയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ സേവനം ശ്രദ്ധേയമാണ്. ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം കാട്ടിയ ജാഗ്രത മാതൃകാപരമായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ മാധ്യമരംഗത്തും പാര്‍ട്ടി ആശയപ്രചാരണത്തിലും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അനുസ്മരണ യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജിദ്ദ കെഎംസിസി ആക്ടിങ്ങ് പ്രസിഡണ്ട് സി.കെ. റസാഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗം സൗദി നാഷണല്‍ ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു, നാസര്‍ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മയില്‍ മുണ്ടക്കുളം, മജീദ് പുകയൂര്‍, കെ എ ടി എഫ് മലപ്പുറം ജില്ല പ്രസിഡന്റ് ഹമീദലി മാസ്റ്റര്‍, ദമാം മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി ജൗഹര്‍ കുനിയില്‍, ഹുസൈന്‍ കരിങ്കറ, ഇബ്രാഹിം കൊല്ലി, നൗഫല്‍ ഉള്ളാടന്‍,
നസീര്‍ ആലപ്പുഴ, നൗഷാദ് ചപ്പാരപ്പടവ്, റഷീദ് എറണാകുളം, വഹാബ് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി മുസ്ലിയാര്‍ പ്രാര്‍ത്ഥനയും വി പി മുസ്തഫ സ്വാഗതവും പറഞ്ഞു. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി ജനാസ നമസ്‌കാരവും, പ്രത്യേക ദുആയും നടന്നു.

Photo

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026