l o a d i n g

ഗൾഫ്

ഡെന്മാര്‍ക്ക് മന്ത്രിതല പ്രതിനിധി സംഘം മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റും നഴ്‌സിംങ് കോളേജും സന്ദര്‍ശിച്ചു, ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

തിരുവനന്തപുരം: ഡെന്മാര്‍ക്ക് മിനിസ്റ്റര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്‍സന്‍ എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗ പ്രതിനിധി സംഘം മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റും തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിംങ് കോളേജും സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്‌സും ഡെന്മാര്‍ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ അധ്യായം കുറിക്കുമെന്ന് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ് പറഞ്ഞു.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഡെന്‍മാര്‍ക്കിലെ ജനസംഖ്യയുടെ ഏകദേശം 25% പേര്‍ക്ക് 67 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടാകും. ഈ സാഹചര്യത്തില്‍ 2035-ഓടെ വയോജന പരിചരണത്തില്‍ ഡെന്‍മാര്‍ക്കില്‍ 24,000 ജീവനക്കാരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന നിലവാരവും മികച്ച പൊതുജനാരോഗ്യ സംവിധാനവും പരിഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനിച്ചതെന്നും മെറ്റെ കിയര്‍ക്ക്ഗാര്‍ഡ് വ്യക്തമാക്കി. അന്താരാഷ്ട്ര കരാറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ഡെന്‍മാര്‍ക്കിലെ പൗരന്മാരുടേതിന് തുല്യമായി വിദ്യാഭ്യാസ, തൊഴില്‍, വേതനാവകാശങ്ങള്‍ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്ന് ചൂണ്ടിക്കാട്ടിയ അംബാസഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്‍സന്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ നിക്ഷേപങ്ങളും ഇടപെടലുകളും മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍, കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡോ. കെ. വി. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. നഴ്സിംഗ് വിദ്യാഭ്യാസത്തെക്കുറിച്ച് പ്രൊഫ. സ്വപ്ന കെ.ജി വിശദീകരിച്ചു. ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് എജ്യുക്കേഷന്‍ ഡോ. ബീന എം.ആര്‍ നന്ദി പറഞ്ഞു. വൃദ്ധപരിചരണ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. അരുണ, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികള്‍, നഴിസിംങ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുമായി സംവദിച്ച സംഘം അവരുടെ ചോദ്യങ്ങള്‍ക്കും ഡെന്‍മാര്‍ക്ക് റിക്രൂട്ട്‌മെന്റ് സംബന്ധിക്കുന്ന സംശയങ്ങള്‍ക്കും മറുപടി നല്‍കി. കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നാളെ (ജനുവരി 8 ന്) മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് നോര്‍ക്ക റൂട്ട്‌സും ഡെന്മാര്‍ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മില്‍ കരാര്‍ കൈമാറുക.

Latest News

പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രേേക്ഷാഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026