l o a d i n g

ഗൾഫ്

സ്‌നേഹവും സമാധാനവും പങ്കുവച്ച് റിയാദില്‍ ഒ.ഐ.സി.സി ക്രിസ്മസ് പുതുവത്സരാഘോഷം, വന്‍ ജനപങ്കാളിത്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

റിയാദ്: സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ്പുതുവത്സരാഘോഷം സുല്‍ത്താന ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടന്നു. സാംസ്‌കാരിക സമ്മേളനവും സംഗീതനൃത്തപരിപാടികളും കോര്‍ത്തിണക്കിയ ആഘോഷരാവ്, റിയാദിലെ പ്രവാസി മലയാളികള്‍ക്ക് ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുന്ന അനുഭവമായി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഫാദര്‍ നിബു ജോണ്‍ ക്രിസ്മസ് സന്ദേശം നല്‍കി.
സ്‌നേഹവും സമാധാനവും മനുഷ്യബന്ധങ്ങളുടെ അടിത്തറയാണെന്നും, പ്രവാസ ലോകത്ത് ഒത്തൊരുമയും സഹവര്‍ത്തിത്വവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമാണ് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞത്.

ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി മുഖവുര പ്രസംഗം നടത്തി. സംഘടനയുടെ വിവിധ ഭാരവാഹികളായ മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, റഹ്‌മാന്‍ മുനമ്പത്ത്, സന്തോഷ് വിളയില്‍, ബാലു കുട്ടന്‍, സജീര്‍ പൂന്തുറ, മുഹമ്മദലി മണ്ണാര്‍ക്കാട്, അബ്ദുല്‍ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, മാത്യു ജോസഫ്, ബഷീര്‍ കോട്ടയം, അലക്‌സ് കൊട്ടാരക്കര, ജോസഫ് കോട്ടയം, ബഷീര്‍ കോട്ടക്കല്‍, ബിനോയ്, സൈഫുന്നീസ സിദ്ധീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് അലക്‌സ് കൊട്ടാരക്കര, റോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊയര്‍ ഗീതം അവതരിപ്പിച്ചു. റിയാദിലെ വിവിധ കലാപ്രതിഭകള്‍ പങ്കെടുത്ത ഗാനമേളയും നൃത്തപരിപാടികളും ആഘോഷത്തിന് വര്‍ണ്ണാഭമായ മാറ്റുകൂട്ടി. ക്രിസ്മസ് പാപ്പയുടെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് പ്രത്യേക ആകര്‍ഷണമായി. ഗാനവിരുന്നിന് അല്‍ത്താഫ് കാലിക്കറ്റ്, ഷംസു കളക്കര എന്നിവര്‍ നേതൃത്വം നല്‍കി. ജാന്‍സി പ്രെഡിന്‍, റിജോ രാജ് എന്നിവര്‍ അവതാരകരായി.

പരിപാടിയുടെ വിജയത്തിനായി റഫീഖ് വെമ്പായം, അന്‍സാര്‍ പാലക്കാട്, സൈനുദ്ധീന്‍ വല്ലപ്പുഴ, ഷംസീര്‍ പാലക്കാട്, ഷിജു കോട്ടയം, നാസര്‍ കല്ലറ, ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, അഡ്വ: എല്‍ കെ അജിത്ത്, സിദീഖ് കല്ലുപറമ്പന്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, ഉമ്മര്‍ ശരീഫ്, റഫീഖ് പട്ടാമ്പി, ഷിജു വയനാട്, നാസര്‍ വലപ്പാട്, ഷാജി മഠത്തില്‍, നസീര്‍ ഹനീഫ, ബാബു കുട്ടി, ഷബീര്‍ വരിക്കപ്പള്ളി, വിന്‍സെന്റ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രവാസി മലയാളികളുടെ വലിയൊരു നിര പങ്കുചേര്‍ന്ന പരിപാടി, ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷം ഒരുമിച്ച് പങ്കുവെച്ച സ്‌നേഹസമ്മേളനമായി മാറി. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ ആഘോഷം, പ്രവാസി സമൂഹത്തില്‍ ഐക്യവും സഹവര്‍ത്തിത്വവും കൂടുതല്‍ ശക്തിപ്പെടുത്തുന്ന സന്ദേശമായി.

Photo

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026