l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് ആറാമത് വാര്‍ഷിക സമ്മേളനം 10ന് കോഴിക്കോട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 6, 2026


റിയാദ്: പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റിയാദില്‍ ആരംഭിച്ച ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ആറാമത് വാര്‍ഷിക സമ്മേളനം ജനുവരി 10ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. പരിശുദ്ധ ഖുര്‍ആനെ പ്രണയിക്കുന്ന ഒരു കൂട്ടം പഠിതാക്കളുടെ പ്രസംഗങ്ങളുടെ അരങ്ങേറ്റമാണ് അന്ന് നടക്കുക. 70 ഓളം പഠിതാക്കളാണ് പ്രസംഗ കലയില്‍ പ്രകടനം കാഴ്ചവയ്ക്കുന്നത്. പ്രഗല്‍ഭന്‍മാര്‍ മാത്രം പങ്കെടുക്കുന്ന വലിയ വലിയ സ്റ്റേജുകളില്‍ ഇതിലെ പഠിതാക്കള്‍ക്ക് പങ്കെടുക്കാനും പ്രസംഗിക്കാനും സാധിക്കുന്നു എന്നുള്ള കാര്യം വളരെ ആവേശത്തോടെയാണ് ഇതിലെ പഠിതാക്കള്‍ നോക്കിക്കാണുന്നത്.

തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രോഗ്രാമുകളുടെ പ്ലാനിങ് എന്നും വര്‍ണ്ണാഭമായ പ്രോഗ്രാമുകളാണ് കാഴ്ചക്കാര്‍ക്ക് ഒരുക്കിയിട്ടുള്ളതെന്നും പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍ അന്‍സന വണ്ടൂര്‍ അറിയിച്ചു. സമ്മേളനം പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. മൂന്നുവര്‍ഷമായി അദ്ദേഹം തന്നെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഡയറക്ടേഴ്‌സിന്റെ പിന്നിങ് സെറിമണി ഉദ്ഘാടനം വെന്‍ഡിസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഫ്രാഞ്ചൈസ് ഓപ്പറേഷന്‍ മാനേജറും ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ് മാസ്റ്ററുമാആയ മനാസ് അല്‍ ബുഹാരി നിര്‍വഹിക്കും. 21 ക്ലബ്ബുകളുടെയും ഖുതുബ ക്ലബ്ബിന്റെയും ബാനര്‍ പരേഡ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത് ലവ് ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സാരഥിയായ അബ്ദുന്‍ നസീറിന്റെ സഹധര്‍മ്മിണി മറിയം ബീവിയാണ്. ക്ലബ് മീറ്റിംഗ് ഉദ്ഘാടനം നിര്‍വഹിക്കുന്നത് ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ കോര്‍ഡിനേറ്ററും ചെയര്‍മാനുമായ അബ്ദുന്‍ നസീര്‍ ആണ്.

സൗദി അറേബ്യയിലെ പ്രഗല്‍ഭ സ്ഥാപനമായ യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി, സി ഇ ഓയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ മജീദ് ബദറുദ്ദീന്‍ ആണ് ചീഫ് ഗസ്റ്റ്. അഞ്ചുതവണ വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇദ്ദേഹം, രാവിലെ സൗദിയില്‍ നിന്നും കോഴിക്കോട് പറന്നെത്തുന്നത് ലവ് ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പ്രോഗ്രാം അറ്റന്‍ഡ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. ഷാര്‍ജ ബുക്ക് ഫെയറില്‍ പുസ്തക പ്രകാശനം നിര്‍വഹിച്ച, ലവ് ദ ഖുര്‍ആന്‍ മാസ്റ്റര്‍, നജീബ കെസിഎയും, ജലീല്‍ കുറ്റ്യാടിയെയും അദ്ദേഹം ആദരിക്കും. കൂടാതെ ഇന്റര്‍നാഷണല്‍ സ്പീച് കൊണ്ടെസ്റ്റില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള, ട്രോഫിയും സര്‍ട്ടിഫിക്കറ്റും, ഒരു ദിനം ഒരു പേജ് ഖുര്‍ആന്‍ പാരായണത്തോടൊപ്പം അര്‍ത്ഥവും എന്ന പ്രോഗ്രാമിന്റെ വോയിസ് ഓവര്‍ നടത്തുന്ന നൗഷാദ് അലി ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്യും.

നാല് സെഗ്മെന്റ് ആയിട്ടാണ് പ്രോഗ്രാം പ്ലാന്‍ ചെയ്തിട്ടുള്ളത്. ആദ്യ സെഗ്മെന്റില്‍ ഒഫീഷ്യല്‍ ഇനാഗുറേഷനും ക്ലബ്ബ് ഇന്‍ട്രോയുമായിരിക്കും നടക്കുക.
രണ്ടാം പാര്‍ട്ടില്‍ ക്ലബ്ബ് മീറ്റിങ്ങിന്റെ മാതൃകയിലുള്ള പ്രോഗ്രാമുകളാണ് നടക്കുക. മൂന്നാം പാര്‍ട്ടില്‍ പുതുതായി ഉദ്ഘാടനം കഴിഞ്ഞ ഇരുപത്തി ഒന്നാമത്തെ ക്ലബ്ബായ അബുദാബി ക്ലബ്ബ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങും അവാര്‍ഡ് ദാനവും നടക്കും. നാലാമത്തെ സെഗ്മെന്റില്‍ ലവ് ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിലെ എന്റെ അനുഭവങ്ങളും, വോയിസ് ഓഫ് ഡയറക്ടേഴ്‌സും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പരിപാടിയുടെ നടത്തിപ്പിന് അന്‍സനാ വണ്ടൂരിന്റെയും സഫിയ സുബൈറിന്റെയും നേതൃത്വത്തില്‍ വിപുലമായ പരിശീലനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂര്‍ അറിയിച്ചു. 400 പേര്‍ക്കുള്ള ഭക്ഷണമാണ് നളന്ദ ഓഡിറ്റോറിയത്തില്‍ അറേഞ്ച് ചെയ്തിരിക്കുന്നതന്ന് ഹോള്‍ അറേഞ്ച്‌മെന്‍സിനും മറ്റും ചുക്കാന്‍ പിടിക്കുന്ന ജിഹാദും ഷെറിന്‍ ഫാത്തിമ അറിയിച്ചു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026