l o a d i n g

ഗൾഫ്

കാന്തപുരത്തിന്റെ കേരളയാത്ര: ജിസാനിലെ ഉണര്‍ത്തുയാത്രയ്ക്ക് വന്‍ വരവേല്‍പ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 6, 2026

ജിസാന്‍: 'മനുഷ്യര്‍ക്കൊപ്പം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ പ്രചരണാര്‍ത്ഥം ഐ.സി.എഫ് ജിസാന്‍ റീജണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉണര്‍ത്തുയാത്രയ്ക്ക് ജിസാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ബെയിഷ് തീരം ക്യാമ്പില്‍ നടന്ന സ്വീകരണ പരിപാടിയില്‍ യാത്രാ ക്യാപ്റ്റന്‍ ത്വാഹ കിണാശ്ശേരി കേരളയാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു. എല്ലാത്തരം വിഭാഗികതകള്‍ക്കും അതീതമായി എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിയ്ക്കുകയെന്ന മഹത്തായ ആശയമാണ് കേരളയാത്ര മുന്നോട്ടുവെക്കുന്നതെന്നും 'മനുഷ്യര്‍ക്കൊപ്പം' എന്ന സന്ദേശം ഏറ്റവും ശക്തമായി പറയേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

രഹനാസ് കുറ്റ്യാടി സംഗമം ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ മനുഷ്യരിലേക്കും സ്‌നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ സാദ്ധ്യമായെതെല്ലാം ഐസിഎഫ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. റീജിയന്‍ നേതാക്കളായ സുഹൈല്‍ സഖാഫി വഴിക്കടവ്, അബ്ദുല്ല സുഹ്‌രി, റഫീഖ് കരിങ്കല്ലത്താണി. മജീദ് മുസ്ലിയാര്‍, ജലീല്‍ വാഴയൂര്‍, അഷറഫ് വഴിക്കടവ്, മുഹമ്മദ് സുണ്ട എന്നിവര്‍ പങ്കെടുത്തു. ഉനൈസ് സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റഫീഖ് കുറ്റിച്ചിറ സ്വാഗതവും ഹമീദ് എ.ആര്‍.നഗര്‍ നന്ദിയും പറഞ്ഞു. കാന്തപുരത്തിന്റെ കേരള യാത്രയുടെ സന്ദേശം ജിസാനിലെ പതിനായിരം മലയാളികളെ നേരില്‍കണ്ട് അറിയിക്കുകയാണ് ഉണര്‍ത്തുയാത്രയുടെ ഉദ്ദേശ്യമെന്ന് സംഘടാകര്‍ അറിയിച്ചു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026