l o a d i n g

ഗൾഫ്

രാജു പാപ്പുള്ളിയുടെ നിര്യാണം: റിയാദിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമെന്ന് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ അന്തരിച്ച റിയാദിലെ പ്രമുഖ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു പാപ്പുള്ളി, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ദീര്‍ഘകാലമായി റിയാദില്‍ അല്‍ മുംതാസ് പ്രിന്റിംഗ് പ്രസ്സില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു രാജു പാപ്പുള്ളി. ഒഐസിസിയുടെ പ്രാരംഭകാലം മുതല്‍ സംഘടനയുമായി സജീവമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, സംഘടനയുടെ വളര്‍ച്ചക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തിപ്പെടുത്തലിനും നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നുവെന്ന് അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹ്യജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന രാജു പാപ്പുള്ളിയുടെ വിയോഗം ഒഐസിസിക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബത്ഹ സബര്‍മതിയില്‍ നടന്ന അനുശോചന യോഗത്തില്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രഭാഷണം നടത്തി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അനുശോചന പ്രഭാഷണം നടത്തി.
യോഗത്തില്‍ വിവിധ ഭാരവാഹികളും പ്രവര്‍ത്തകരുമായ മുഹമ്മദലി മണ്ണാര്‍ക്കാട്, അഡ്വ. അജിത്ത്, ശിഹാബ് കരിമ്പാറ, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപ്പള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷഹീര്‍ കോട്ടക്കട്ടില്‍, അബ്ദുല്‍ കരിം കൊടുവള്ളി, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, ബഷീര്‍ കോട്ടക്കല്‍, സിദ്ധിഖ് കല്ലുപറമ്പന്‍, ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, ഒമര്‍ ഷെരീഫ്, ഷാജി മഠത്തില്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്‍സായി ഷൗക്കത്ത്, റഫീഖ് പട്ടാമ്പി, രാജു തൃശൂര്‍, അബുബക്കര്‍ പാലക്കാട്, ഹകീം പട്ടാമ്പി, സൈനുദ്ധീന്‍, അന്‍സാര്‍, അനസ് കൂട്ടുപാത, ജോസ് ജോര്‍ജ്, മുഹമ്മദലി പെരുവെമ്പ്, ഷാജഹാന്‍, ഹുസൈന്‍, മുസ്തഫ വിളയൂര്‍ തുടങ്ങിയവര്‍ രാജു പാപ്പുള്ളിയുമായി പങ്കിട്ട ഓര്‍മകള്‍ പങ്കുവെച്ച് അനുസ്മരിച്ചു.

അനുശോചന യോഗം രാജു പാപ്പുള്ളിയുടെ ആത്മാവിന് ശാന്തി നേരുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പങ്കുചേരുകയും ചെയ്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026