l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് നേരറിവിന്റെ വെളിച്ചം പകര്‍ന്ന് ജിദ്ദ പ്രവാസി കോണ്‍ഫറന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ജിദ്ദ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജിദ്ദ ഘടകമായ ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഷറഫിയ്യ അല്‍-അബീര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവാസി കോണ്‍ഫറന്‍സ് വിഷയങ്ങളുടെ വ്യതിരിക്തത കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി. തൊഴിലിടങ്ങള്‍, കുടുംബം, സാമൂഹ്യ ബാധ്യതകള്‍, രാഷ്ട്രീയ ബോധ്യങ്ങള്‍ തുടങ്ങി ജിദ്ദയിലെ മലയാളി പ്രവാസികള്‍ക്ക് വിവിധ വിഷയങ്ങളില്‍ തിരിച്ചറിവിന്റെ വെളിച്ചം പകര്‍ന്നേകിയ കോണ്‍ഫറന്‍സില്‍ കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും ഫാമിലികളടക്കം നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീര്‍ പുളിക്കലിന്റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് അനസ് ബിന്‍ മാലിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് ഫായിസ് അസ്സഹലി ഉല്‍ഘാടനം ചെയ്തു. വിശുദ്ധ മതത്തിന്റെ വെളിച്ചം പേറുന്ന വിളക്കുമാടങ്ങളാകണം ഓരോ വിശ്വാസിയുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആ വെളിച്ചം പ്രപഞ്ച സ്രഷ്ടാവില്‍ നിന്നുള്ളതാണ്. അത് മാനവര്‍ക്കെല്ലാം മാര്‍ഗദീപവുമാണ്. ആ വെളിച്ചം സ്വയം ഉള്‍ക്കൊള്ളാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിക്കുകയില്ലെന്ന് അദ്ദേഹം ഉണര്‍ത്തി.

തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ തൊഴിലുടമയോടുള്ള ബാധ്യതകള്‍ പൂര്‍ണമായും നിറവേറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അമാനത്ത് അഥവാ ഉത്തരവാദിത്ത നിര്‍വ്വഹണം വിശുദ്ധ ഖ്വുര്‍ആനില്‍ വളരെ ഗൗരവത്തോടെ സൂചിപ്പിക്കപ്പെട്ട കാര്യമാണെന്നും അത് നീതിപൂര്‍വ്വം, വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ റബ്ബിനോട് സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നും പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ഉല്‍ബോധിപ്പിച്ചു. കോണ്‍ഫറന്‍സില്‍ 'തൊഴിലിടങ്ങളിലെ പ്രവാസി' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസം അതെവിടെ ആയിരുന്നാലും അതിന് നോവും നീറ്റലുമുണ്ട്, ബന്ധങ്ങളുടെ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്നതില്‍ നിരന്തരമായി ഇടപെട്ടും, നല്ല സൗഹൃദങ്ങളിലൂടെയും ആ നഷ്ടം നികത്താന്‍ ശ്രമിക്കുന്നവരാവണം പ്രവാസികള്‍ എന്ന് 'പ്രവാസികള്‍; ബന്ധങ്ങള്‍ ബന്ധനങ്ങള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ധീന്‍ സ്വലാഹി ഉല്‍ബോധിപ്പിച്ചു. ഒരു തിരിച്ചുപോക്ക് അസാധ്യമാം വിധം പ്രവാസികള്‍ ബന്ധനങ്ങളിലാക്കപ്പെടുന്നത് ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിയാതെ, തന്റെ വരുമാനത്തിന്റെ പതിന്‍മടങ്ങും അതിനപ്പുറവും അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതിന്റെ പരിണിതിയാണെന്നും അത് തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. അഷ്റഫ് 'പ്രവാസികള്‍; മതം-സമൂഹം-രാഷ്ട്രം' എന്ന വിഷയത്തെ അധികരിച്ച് കോണ്‍ഫറന്‍സില്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. ഏത് സാഹചര്യത്തിലും മത കാര്യങ്ങളില്‍ കണിശമായ അച്ചടക്കം പാലിക്കുകയും മതത്തിന്റെ അടയാളങ്ങളെ പോലും വെറുപ്പോടെ കാണുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ വക്താക്കളാവാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ലിബറലിസവും മതനിരാസവും പ്രചരിപ്പിച്ച് ഒരു മതരഹിത സമൂഹത്തെ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങളില്‍ പോലും അത്തരം ആശയങ്ങള്‍ തിരുകിക്കയറ്റി വരും തലമുറയുടെ മസ്തകങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ ചുക്കാന്‍ പിടിക്കുന്നു. ഇതിനെല്ലാമുപരി ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുന്നു. അതേസമയം ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയിലെ സംരക്ഷക വേഷമിട്ട് വേറെ ചിലര്‍ ന്യൂനപക്ഷത്തിന്റെ സംരക്ഷകരാവാന്‍ ശ്രമിക്കുന്നു. തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ചാപ്പകുത്തി ഒറ്റപ്പെടുത്തുകയും ചില മുസ്ലിം സംഘടകനകളെ ടാര്‍ഗറ്റ് ചെയ്ത് തീവ്രവാദപ്പട്ടം ചാര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്ലിം സംഘടനകള്‍ ഇരകള്‍ക്കൊപ്പം ഒരുമിച്ച് നിന്ന് അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിസ്ഡം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ശരീഫ് കോണ്‍ഫറന്‍സിന് ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി രചിച്ച് വിസ്ഡം മീഡിയ വിംഗ് പുറത്തിറക്കുന്ന 'വിജയിച്ച കക്ഷികള്‍' എന്ന ഓഡിയോ ബുക്കിന്റെ ലോഞ്ചിങ്ങ് ശൈഖ് ഫായിസ് അസ്സഹലി നിര്‍വ്വഹിച്ചു. വിസ്ഡം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫീഖ് സുല്ലമി, പടിഞ്ഞാറന്‍ മേഖലാ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, പീസ് റേഡിയോ ദമ്മാം പ്രതിനിധി അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, ഡോ. സ്വലാഹുദ്ധീന്‍, മുജീബ് ഇര്‍ഫാനി, പി. എന്‍. ഫര്‍ഹാന്‍ അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജെ.ഡി.സി.സി. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് സ്വാഗതവും ട്രഷറര്‍ നബീല്‍ ധപാലപ്പറ്റ നന്ദിയും പറഞ്ഞു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026