l o a d i n g

ഗൾഫ്

കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ കമ്മിറ്റി സാദിഖ് പറമ്പിലിന് സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ കരുവാരകുണ്ട് പാലിയേറ്റീവ് പ്രസിഡന്റ് സാദിഖ് പറമ്പിലിന് കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ കമ്മിറ്റി ഷറഫിയ്യ - സഫയര്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. ഹാഫിദ് സി ടി അധ്യക്ഷത വഹിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളായ നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന സഹായം അതീവ വിലപ്പെട്ടതാണെന്ന് സാദിഖ് പറമ്പില്‍ അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികവും മാനസികവുമായ പിന്തുണ പ്രവാസികളിലൂടെ ലഭിക്കുന്നതോടെ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ പി ജെ സി യുടെ ജനറല്‍ നേതൃയോഗം ഉജ്ഘാടനം ചെയ്തും സ്വീകരണം ഏറ്റുവാങ്ങഇയും സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണം പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സാദിഖ് പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഏഴു വര്‍ഷ കാലയളവില്‍ ഹോം കെയര്‍ വാഹനം, ആംബുലന്‍സ് എന്നിവക്കു പുറമെ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ ഡയാലിസിസ് സെന്ററിനായി സഹോദരങ്ങളായ തൊണ്ടിയില്‍ മജീദ്, ഷൗക്കത്ത് എന്നിവര്‍ സൗജന്യമായി നല്‍കിയ പത്ത് സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി മന്തി ചലഞ്ച് നടത്തി മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. നിലവില്‍ സുമനസ്സുകള്‍ നല്‍കിയ അഞ്ച് ഡയാലിസിസ് മെഷീന്‍ കൊണ്ട് പതിനഞ്ചിലധികം രോഗികള്‍ക്ക് ഡയാലിസിസ് നല്‍കി വരുന്ന പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

ജാഫര്‍ സാദിഖ്, ഉസ്മാന്‍ കുണ്ടുകാവില്‍, വി പി ജാഫര്‍ ,എം പി എ ലത്തീഫ് , സുനീര്‍ കുരിക്കള്‍ എന്നിവര്‍ ആശംസ്‌കള്‍ നേര്‍ന്നു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനുവരി 16 ന് ( വെള്ളി ) ബിരിയാണി ചലഞ്ച് നടത്താന്‍ ഉസ്മാന്‍ കുണ്ടുകാവില്‍ ( ചെയര്‍മാന്‍ ) , മുഹമ്മദ് എന്ന കുഞ്ഞാപ്പു ( കണ്‍വീനര്‍ ), ജാഫര്‍ സാദിഖ് ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. അഷ്‌റഫ് റയാന്‍, സി ടി അബ്ദുള്ള ,അലവി കുട്ടത്തി, നൗഷാദ് തരിശ്, പി ഫൈസല്‍ , മുബീന്‍ കണ്ണത്ത് ,ഫാസില്‍, ബഷീര്‍ പുത്തൂര്‍ ,കുട്ടി അബു എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് എന്ന കുഞ്ഞാപ്പു സ്വാഗതവും അക്ബര്‍ കൊടക്കുന്നന്‍ നന്ദിയും പറഞ്ഞു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026