l o a d i n g

ഗൾഫ്

ഹജ്ജ് ഒരുക്കങ്ങള്‍ അതിവേഗം; പുത്തന്‍ പരിഷ്‌കാരങ്ങളുമായി സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 27, 2025

ജിദ്ദ: അടുത്ത ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങള്‍ പതിവിലും നേരത്തെ സജീവമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. തീര്‍ത്ഥാടകര്‍ക്ക് യാത്രയുടെ എല്ലാ ഘട്ടങ്ങളിലും മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. നേരിട്ടുള്ള ഹജ്ജ് രജിസ്‌ട്രേഷന്‍ പരിപാടിയിലൂടെ ഇതുവരെ 90,000-ത്തിലധികം തീര്‍ത്ഥാടകര്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

പുണ്യസ്ഥലങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട കരാറുകള്‍ 77 ശതമാനവും പൂര്‍ത്തിയായി. താമസം, കാറ്ററിംഗ് കരാറുകളുടെ നടപടികള്‍ പുരോഗമിക്കുന്നു. ഹജ്ജ് സീസണില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സാമൂഹിക ഉത്തരവാദിത്ത പരിപാടികളിലേക്കുള്ള അപേക്ഷകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.

തീര്‍ത്ഥാടകരുടെ അനുഭവം കൂടുതല്‍ ലളിതമാക്കാന്‍ ഡിജിറ്റല്‍ മേഖലയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വിദേശ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന ഏജന്‍സികള്‍ക്കായി പരിഷ്‌കരിച്ച പുതിയ ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കി.

സന്ദര്‍ശനങ്ങളും അനുബന്ധ സേവനങ്ങളും ഏകോപിപ്പിക്കുന്നതിനായി നുസ്‌ക് മസാര്‍ പ്ലാറ്റ്ഫോമില്‍ 503 ഹോസ്പിറ്റാലിറ്റി സൈറ്റുകള്‍ സജീവമാക്കി. ഹോസ്പിറ്റാലിറ്റി സെന്ററുകളിലെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ക്കും മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.

ഹജ്ജ് നടപടിക്രമങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കുകയും, സേവനങ്ങളുടെ ഗുണനിലവാരം ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് 'എക്‌സ്' (ത) പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം വ്യക്തമാക്കിയത്.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026