l o a d i n g

ഗൾഫ്

മക്ക കെ.എം.സി.സി സഹായ വിതരണവും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

മലപ്പുറം: മക്ക കെ.എം.സി.സിയുടെ വിവിധ സഹായ വിതരണവും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.

പുണ്യഭൂമിയിലേക്ക് ജോലിതേടിയെത്തുകയും പിന്നീട് ആ നാടിന്റെ പുണ്യം സമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നവരുടെ സംഘടനയാണ് മക്ക കെ.എം.സി.സിയെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് പ്രഥമ പരിഗണന കൊടുക്കുന്ന സംഘത്തില്‍ മുസ്ലിം ലീഗിന് ഏറെ അഭിമാനമാണ്. പാര്‍ട്ടി യോഗങ്ങളില്‍ വലിയ മതിപ്പോടെയാണ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാറ്. ജീവകാരുണ്യ മേഖലയില്‍ പുതിയ കാല്‍വെപ്പുകളുണ്ടാകുമ്പോള്‍ അതിന്റെ ആദ്യ സഹായം തേടാറും മക്കയിലെ കെ.എം.സി.സിയോടാണ്. അതില്‍ പാര്‍ട്ടി പ്രത്യേക പുണ്യം കാണുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സി.എച്ച് സെന്ററുകളും മുക്കം എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും ആദ്യവിഹിതം മക്കയില്‍ നിന്നും സ്വീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതാണ്. മക്ക കെ.എം.സി.സി പദ്ധതിയില്‍ പങ്കാളികളാകുന്നതോടെ ജനകീയമാകുമെന്നും വിജയം സുനിശ്ചിതമാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

മക്ക കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട 10ഓളം കുടുംബങ്ങള്‍ക്കുള്ള സഹായവും മക്ക കെ.എം.സി.സി ശിഹാബ് തങ്ങള്‍ റിലീഫ് ഫണ്ടില്‍ നിന്നും കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകള്‍ക്കുന്ന സഹായവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിതരണം ചെയ്തു. മലപുറം ജില്ല മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ MLA ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി, തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മക്ക കെ.എം.സി.സി മെമ്പര്‍മാര്‍ക്കും ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്്ലിംലീഗ് പ്രതിനിധികള്‍ക്കുമുള്ള ഉപഹാരം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി സൈതലവി സമ്മാനിച്ചു. വിവിധ ആനുകൂല്യങ്ങള്‍ പി ഉബൈദുല്ല എം.എല്‍.എ കൈമാറി.

എക്സ് മക്ക കെ.എം.സി.സി പ്രസിഡന്റ് പി. വി അബ്ദുറഹിമാന്‍ വടകര ഖുര്‍ആന്‍ പാരായണം ചെയ്തു. സൗദി നാഷണല്‍ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷനായി. മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും എം.സി നാസര്‍ നന്ദിയും പറഞ്ഞു. കെ.പി മുഹമ്മദ് കുട്ടി, സുലൈമാന്‍ മാളിയേക്കല്‍, ഹാരിസ് പെരുവള്ളൂര്‍, സക്കീര്‍ കാഞ്ഞങ്ങാട്,. കുഞ്ഞാപ്പ പൂക്കോട്ടൂര്‍, അന്‍സാര്‍ കൊണ്ടോട്ടി, നജ്മ തബ്ഷീറ, സി.കെ ശാക്കിര്‍, കെ.പി ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ഹാജറുമ്മ ടീച്ചര്‍ പ്രസംഗിച്ചു. ലക്ഷദ്വീപ് സൂഫി ഗായകന്‍ ളിറാര്‍ അമിനിയുടെ ഗസല്‍ സന്ധ്യയോടെ പരിപാടി സമാപിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026