l o a d i n g

ഗൾഫ്

'ഒ.ഐ.സി.സി അല്‍ വഫ ഷോല മാള്‍ കളര്‍ ഫെസ്റ്റ് 2025' വിജയികളെ പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

റിയാദ്: പ്രവാസി കുട്ടികളുടെ കലാപ്രതിഭയ്ക്ക് വര്‍ണ്ണാഭമായ വേദിയൊരുക്കി കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി യും അല്‍ വഫ ഷോലാ മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ആറാമത് ''ഒ.ഐ.സി.സിഅല്‍ വഫ ഷോല മാള്‍ കളര്‍ ഫെസ്റ്റ് 2025'' വിജയികളെ പ്രഖ്യാപിച്ചു. റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്ത വര്‍ണ്ണമത്സരം, കുട്ടികളുടെ സൃഷ്ടിപരമായ ചിന്തയും കലാപാടവവും നിറഞ്ഞ പ്രകടനങ്ങളാല്‍ ശ്രദ്ധേയമായി.

കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തില്‍, ഓരോ വിഭാഗത്തിലും കുട്ടികള്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ വര്‍ണ്ണസൗന്ദര്യവും ആശയവൈവിധ്യവും കൊണ്ടു വിധികര്‍ത്താക്കളുടെയും കാണികളുടെയും പ്രശംസ നേടി. പ്രവാസി സമൂഹത്തിലെ പുതിയ തലമുറയുടെ കലാസൃഷ്ടികള്‍ക്ക് ശക്തമായ പ്രോത്സാഹനം നല്‍കുന്ന വേദിയായി കളര്‍ ഫെസ്റ്റ് മാറിയതായും സംഘാടകര്‍ വ്യക്തമാക്കി.

കിഡ്‌സ് വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹിസ നവീന്‍കുമാര്‍ ഒന്നാം സ്ഥാനവും, യാര സ്‌കൂളിലെ മഹിറ സദഫ് രണ്ടാം സ്ഥാനവും, ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളിലെ ആന്‍ഡ്രി ജാസണ്‍ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ യാര സ്‌കൂളിലെ മൈമൂന റിദ ഒന്നാം സ്ഥാനവും, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫര്‍നാസ് ഫാത്തിമ ഖാന്‍ രണ്ടാം സ്ഥാനവും, യാര സ്‌കൂളിലെ മഹിറ അനാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹനാന്‍ കെ.കെ ഒന്നാം സ്ഥാനവും, ഗൗരിനാഥ് ശ്രീജിത്ത് (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും, യാര സ്‌കൂളിലെ ജെസ് വിന്‍ അന്ന നിഷാന്ത് മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ വിഭാഗത്തില്‍ അല്‍ യാസ്മീന്‍ സ്‌കൂളിലെ അഖിഷാദ് മജേഷ് ഒന്നാം സ്ഥാനവും, യാര സ്‌കൂളിലെ ഹിബ സുബൈര്‍ രണ്ടാം സ്ഥാനവും, ആഷിഖ നിഷിത്ത് മൂന്നാം സ്ഥാനവും നേടിയതായി സംഘാടകര്‍ അറിയിച്ചു.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എല്ലാ കുട്ടികള്‍ക്കും അല്‍ വഫ ഷോല മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നല്‍കുന്ന സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിക്കും. രണ്ടാം, മൂന്നാം സ്ഥാനക്കാര്‍ക്ക് ലാപ്ടോപ്പ്, ടാബ് എന്നിവയും സമ്മാനങ്ങളായി നല്‍കും. കൂടാതെ, ബെസ്റ്റ് പെര്‍ഫോമറായി തെരഞ്ഞെടുക്കപ്പെട്ട ഹനാന്‍ കെ.കെക്ക് ഗള്‍ഫ് എയര്‍ നല്‍കുന്ന വണ്‍വേ വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം, ഓരോ വിഭാഗത്തിലെയും മികച്ച രചനകള്‍ക്ക് കണ്‍സലേഷന്‍ പ്രൈസുകളും നല്‍കും.
പരിപാടിയിലൂടെ ലഭിക്കുന്ന മുഴുവന്‍ സാമ്പത്തിക സഹായവും കോഴിക്കോട് ജില്ല ഒ.ഐ.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി നിര്‍മ്മിച്ച് നല്‍കുന്ന ''ഇന്ദിരാജി സ്‌നേഹഭവന'' പദ്ധതിക്കായി പൂര്‍ണ്ണമായും വിനിയോഗിക്കും. പ്രവാസി കുട്ടികളുടെ കലാസൃഷ്ടികള്‍ക്ക് വേദിയൊരുക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുക എന്ന സാമൂഹിക ദൗത്യമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒ.ഐ.സി.സി നേതാക്കളും അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികളും അറിയിച്ചു.

കലയും കാരുണ്യവും ഒരുമിച്ച് കൈകോര്‍ക്കുന്ന ഈ സംരംഭം പ്രവാസി സമൂഹത്തിന് അഭിമാനകരമായ മാതൃകയാണെന്നും, വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ കളര്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026