l o a d i n g

ഗൾഫ്

പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യമായി 'അഹ്ലന്‍ പൊന്നാനി 2025'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 25, 2025

റിയാദ്: പൊന്നാനിയുടെ സാംസ്‌കാരികവും മാനവികവുമായ പൈതൃകം ലോകമാകെ പരിചയപ്പെടുത്തുന്ന വേദിയായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ' അഹ്ലന്‍ പൊന്നാനി -2025' മാറിയതായി പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജാതിമതവര്‍ഗ്ഗ വിഭജനങ്ങള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്‌കാരമാണ് പൊന്നാനിയുടെ അടിസ്ഥാന സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയുടെ ചരിത്രവും സാമൂഹിക ബോധവും മനുഷ്യസ്‌നേഹവും ഈ പരിപാടിയിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നുവെന്നും, പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തം നാട്ടിന്റെ ഭാഷയും കലയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം സാംസ്‌കാരിക കൂട്ടായ്മകള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. PCWF റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അഹ്ലന്‍ പൊന്നാനി 2025'ന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സന്ധ്യയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

PCWF ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ അടാട്ട് വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ ചെയര്‍മാന്‍ ലബീബ് മാറഞ്ചേരി ആമുഖ പ്രസംഗവും, ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗത പ്രസംഗവും പറഞ്ഞു. പ്രോഗ്രാം ചെയര്‍മാന്‍ അന്‍വര്‍ ഷാ നന്ദി പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തകനും PCWF റിയാദ് മുഖ്യ രക്ഷാധികാരിയുമായ സലിം കളക്കര, ഡോ. ജയചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ആഷിഫ് മുഹമ്മദ്, ട്രഷറര്‍ ഷമീര്‍ മേഘ, വൈസ് ചെയര്‍മാന്‍ അഷ്‌കര്‍, അസ്ലം കളക്കര, സുഹൈല്‍ മഖ്ദൂം, ങഅ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബിസിനസ് രംഗത്തെ പ്രമുഖര്‍ക്കുള്ള ആദരമായി പൊന്നാനി സ്വദേശിയും Compix ഗ്രൂപ്പ് ഉടമയുമായ ഷമീര്‍ മേഘ യെ ആദരിച്ചു. Architectural Excellence Award ആര്‍ട്ടിസ്റ്റിക് കമ്പനി ഉടമ ബാസില്‍ ഇബ്രാഹിം ഏറ്റുവാങ്ങി. പ്രവാസ ജീവിതം 30 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നാനിക്കാര്‍ക്കുള്ള ആദരവും, സഹകരിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

പരിപാടിയില്‍ വിവിധ സാമൂഹികസാംസ്‌കാരിക മേഖലകളിലെ പ്രമുഖരും റിയാദിലെ പ്രവാസി സമൂഹത്തിലെ നിരവധി അംഗങ്ങളും പങ്കെടുത്തു. ദേവിക കലാക്ഷേത്ര അവതരിപ്പിച്ച സ്വാഗതാഞ്ജലി, പൊന്നാനിയെക്കുറിച്ചും PCWFനെക്കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം എന്നിവ ശ്രദ്ധേയമായി.

PCWF വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കുരുന്നൊത്സവം, ക്ലേ മോഡലിംഗ് മത്സരം, സ്ത്രീകള്‍ക്കായുള്ള പായസം മത്സരം എന്നിവയോടെ അഹ്ലന്‍ പൊന്നാനി വേദിയിലെ ആദ്യ സെക്ഷന് തുടക്കമായി. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ കുരുന്നൊത്സവം ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീര്‍ അധ്യക്ഷത വഹിച്ചു. PC നിഷ ഷംനാദ്, വനിതാ കമ്മിറ്റി ഭാരവാഹികളായ സാബിറ ലബീബ്, സല്‍മ ഷഫീക്, സഫീറ ആഷിഫ്, ഷിഫാലിന്‍ സാംറൂദ്, തസ്നി ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ പ്രമുഖ സിനിമ പിന്നണി ഗായകനും ഗാനരചയിതാവുമായ മണികണ്ഠന്‍ പെരുമ്പടപ്പിന്റെ നേതൃത്വത്തില്‍ 'Ocean of Music' സംഗീത മേളയും, സൂഫി ഖവാലി ഗായകന്‍ ജാഫര്‍ ആഷിഖ്യുടെ നേതൃത്വത്തില്‍ ഖവാലി നൈറ്റും അരങ്ങേറി. PCWF അംഗങ്ങളുടെ സംഗീത മേളയും ശ്രദ്ധേയമായി. 'Pose with Ponnani' ഫോട്ടോ മത്സരവും സംഘടിപ്പിച്ചു. PCWF റിയാദ് തയ്യാറാക്കിയ 2026 ലേക്കുള്ള കലണ്ടര്‍ രക്ഷാധികാരി ഷംസു പൊന്നാനിക്ക് നല്‍കി ആലംകോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു .

പൊന്നാനിയുടെ ചരിത്രവും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന 'പൊന്നാനി കാഴ്ച' പ്രദര്‍ശനം ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. റിയാദിലെ DPS സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു 'അഹ്ലന്‍ പൊന്നാനി 2025' സംഘടിപ്പിച്ചത്. റിയാദിലെ പ്രവാസി സമൂഹത്തിലെ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഷഫീക് പിലാക്കല്‍, സാഫിര്‍, ഷഫീക് ശംസുദ്ധീന്‍, മുഫാഷിര്‍, ഉസ്മാന്‍, ഷംസു കളക്കര, അന്‍വര്‍ മൊയ്ദു, സാദിക്ക്, നിസാര്‍ ബോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാചക വിദഗ്ദരായ രഞ്ജിത്ത് ശ്രീധര്‍, നജുമുദ്ധീന്‍ അദ്ധ്യാപികയായ ഹഫ്ന കമര്‍ തുടങ്ങിയവര്‍ വിധികര്‍ത്താക്കളായായിരുന്നു. സജിന്‍ നിഷാന്‍ ,ഹിബ ,നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ അവതാരകരായി.

വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഈ മഹോത്സവം പ്രവാസി സമൂഹത്തില്‍ വലിയ ശ്രദ്ധ നേടിയതായി സംഘാടകര്‍ അറിയിച്ചു.

Photo

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026