l o a d i n g

ഇന്ത്യ

മൂന്നു സംസ്ഥാനങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 31 ആയി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 25, 2025

രാജ്യത്തെ നടുക്കി മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ വന്‍ വാഹനാപകടങ്ങളില്‍ മരണം 31 ആയി. കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായാണ് നാടിനെ നടുക്കിയ ദുരന്തങ്ങള്‍ അരങ്ങേറിയത്. കര്‍ണാടകയിലുണ്ടായ ബസ് അപകടത്തില്‍ 17 പേര്‍ വെന്തുമരിച്ചതാണ് ഏറ്റവും ദാരുണമായ സംഭവം.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വന്‍ ദുരന്തമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് ഗോകര്‍ണ്ണത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസ്സിലേക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിമിഷങ്ങള്‍ക്കകം ബസ്സിന് തീപിടിച്ചു. ഗാഢനിദ്രയിലായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നതിന് മുന്‍പേ തീ പടര്‍ന്നുപിടിച്ചു. 17 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്.

കടലൂര്‍ ജില്ലയിലെ ട്രിച്ചി-ചെന്നൈ ദേശീയപാതയില്‍ പുലര്‍ച്ചെ 12 മണിയോടെയാണ് മറ്റൊരു ദുരന്തമുണ്ടായത്. തമിഴ്നാട് ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് രണ്ട് കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 4 സ്ത്രീകളും 2 കുട്ടികളുമടക്കം 9 കടലൂര്‍ സ്വദേശികള്‍ മരിച്ചു. കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് ദുരന്തത്തിനിരയായത്. അമിതഭാരം കയറ്റി ബൈക്കില്‍ ട്രാക്ക് കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഫോട്ടോ: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഉണ്ടായ ബസ് അപകടം.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026