l o a d i n g

ഗൾഫ്

ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026


റിയാദ്: രാജ്യത്തിന്റെ സുരക്ഷ കാക്കുന്നതിനും യുവതലമുറയെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ലബനന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 3.9 ദശലക്ഷം ആംഫെറ്റാമൈന്‍ ലഹരി ഗുളികകള്‍ കടത്താനുള്ള വന്‍ ശ്രമം പരാജയപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ ഏകോപനത്തിന്റെ ഫലമായാണ് ഈ വന്‍ വേട്ട സാധ്യമായതെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ ഷല്‍ഹൂബ് അറിയിച്ചു.

മയക്കുമരുന്ന് കടത്ത് നിരീക്ഷിക്കുന്നതിലും പിടികൂടുന്നതിലും ലബനനിലെ ബന്ധപ്പെട്ട ഏജന്‍സികളുമായി നിലവിലുള്ള സഹകരണം ഏറെ പ്രശംസനീയമാണെന്ന് സുരക്ഷാ വക്താവ് ചൂണ്ടിക്കാട്ടി. അതിര്‍ത്തികള്‍ കടന്നുള്ള ഇത്തരം ക്രിമിനല്‍ ശൃംഖലകളെ നേരിടുന്നതില്‍ ഇരു സഹോദര രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സംയോജനത്തിന്റെയും ഏകോപനത്തിന്റെയും ഉന്നത നിലവാരമാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തെ മയക്കുമരുന്ന് എന്ന വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി, ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും രാജ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു സംഭവത്തില്‍, സൗദി അറേബ്യയിലെ അല്‍-ഹദീത അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 47,000 ആംഫെറ്റാമൈന്‍ (ക്യാപ്റ്റഗണ്‍) ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. അതിര്‍ത്തി വഴി രാജ്യത്തേക്ക് വന്ന ട്രക്കുകളില്‍ ഒന്നില്‍ ഒളിപ്പിച്ച നിലയിലാണ് ഈ നിരോധിത ഗുളികകള്‍ കണ്ടെത്തിയത്. കൃത്യമായ പരിശോധനയിലൂടെയും അത്യാധുനിക സംവിധാനങ്ങളിലൂടെയുമാണ് അതിര്‍ത്തിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ കള്ളക്കടത്ത് ശ്രമം തകര്‍ത്തത്.

വന്ന ട്രക്കുകളിലൊന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 'ചീസ്' അടങ്ങിയ ലോഹപ്പാത്രങ്ങള്‍ക്കുള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍-ഹര്‍ബി വിശദീകരിച്ചു. മയക്കുമരുന്ന് പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ, ഈ പാര്‍സല്‍ സ്വീകരിക്കാന്‍ ഇരുന്നവരെ പിടികൂടുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ, ലഹരിമരുന്ന് കൈപ്പറ്റാന്‍ എത്തിയ വ്യക്തിയെ സൗദിക്ക് ഉള്ളില്‍ വെച്ച് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കര്‍ശനമായി തുടരുമെന്നും കള്ളക്കടത്തുകാരുടെ എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കാന്‍ അതോറിറ്റി എപ്പോഴും ജാഗരൂകരാണെന്നും ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. കള്ളക്കടത്ത് തടയുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026