l o a d i n g

ഗൾഫ്

തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്ലിന്റെ (PLC) ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 'പ്രവാസി സീനിയര്‍ കെയര്‍ ഹോം' പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അരുണ്‍ എസ്. നായര്‍ IAS, അഡീഷണല്‍ ഡയറക്ടര്‍ എസ്. ജലജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ പദ്ധതി സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ പ്രതിനിധികള്‍ സമര്‍പ്പിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത മാതൃകയാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ നോര്‍ക്ക സെക്രട്ടറിയുമായും ഡയറക്ടറുമായും ഏകോപിപ്പിച്ച് ഉടന്‍ നടത്താമെന്ന് സാമൂഹ്യനീതി ഡയറക്ടര്‍ ഉറപ്പുനല്‍കി.

കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രായമായ പ്രവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍, സാമൂഹിക സുരക്ഷിതത്വമില്ലായ്മ, വാര്‍ധക്യസഹജമായ രോഗങ്ങള്‍ എന്നിവയ്ക്ക് പരിഹാരമായാണ് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം' വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണം, അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍, വിനോദോപാധികള്‍ തുടങ്ങി അടിസ്ഥാനപരമായ എല്ലാ സംവിധാനങ്ങളും ഈ കെയര്‍ ഹോമില്‍ ലഭ്യമാകും.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് തിരുവനന്തപുരത്ത് ആദ്യ കെയര്‍ ഹോം ആരംഭിക്കുന്നത്. പദ്ധതിയുടെ സാധ്യതകളും നടപ്പാക്കല്‍ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാന്‍ നോര്‍ക്ക ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഒരു സംയുക്ത യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

കൂടിക്കാഴ്ചയില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, ഭരണസമിതി അംഗങ്ങളായ അനില്‍ അളകാപുരി, നന്ദഗോപകുമാര്‍, നിയാസ് പൂജപ്പുര, എം.എം. സലിം, പി.കെ. ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു. 'പ്രവാസി സീനിയര്‍ കെയര്‍ ഹോം' പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്, സുപ്രീം കോടതി), പി.എല്‍.സി. ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍, വനിതാ വിഭാഗം നാഷണല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. യു. വഹീദ എന്നിവര്‍ അറിയിച്ചു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026