l o a d i n g

ഗൾഫ്

റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തു; കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയില്‍ ചരിത്രനേട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

മക്ക: അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മക്കയിലെ കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി. വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയ രണ്ട് രോഗികളിലാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാന്മാരായ രോഗികളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

വന്‍കുടലിന്റെ താഴ്ഭാഗത്ത് മുഴ കണ്ടെത്തിയ 57 വയസ്സുള്ള സ്വദേശി വനിതയും വന്‍കുടലിന്റെ വലതുഭാഗത്ത് ട്യൂമര്‍ സ്ഥിരീകരിച്ച 61 വയസ്സുകാരനുമാണ് ചികിത്സക്ക് വിധേയരായത്. കൊളോറെക്റ്റല്‍ ഓങ്കോളജി ക്ലിനിക്കില്‍ നടത്തിയ വിശദമായ പരിശോധനകള്‍ക്കും ഇമേജിംഗ് ടെസ്റ്റുകള്‍ക്കും ശേഷമാണ് ഇരുവരെയും റോബോട്ടിക് സര്‍ജറിക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ റോബോട്ടിക് സര്‍ജിക്കല്‍ സിസ്റ്റമാണ് ഇതിനായി ഉപയോഗിച്ചത്.

ശരീരത്തിലെ അതീവ സൂക്ഷ്മമായ ഭാഗങ്ങളില്‍ പോലും ചുറ്റുമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുന്നതാണ് റോബോട്ടിക് സര്‍ജറിയുടെ ഗുണം. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് രക്തനഷ്ടം ഗണ്യമായി കുറക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗികള്‍ക്ക് വളരെ വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും. പുരുഷ രോഗിയെ ശസ്ത്രക്രിയക്ക് തൊട്ടുപിന്നാലെയും, വനിതയെ രണ്ട് ദിവസത്തിന് ശേഷവും ഡിസ്ചാര്‍ജ് ചെയ്തു.

സങ്കീര്‍ണ്ണമായ കേസുകളില്‍ റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമായ പരിഹാരമാണെന്നും ആരോഗ്യമേഖലയിലെ ഈ മുന്നേറ്റം രോഗികള്‍ക്ക് മികച്ച ചികിത്സാ അനുഭവം ഉറപ്പാക്കുന്നുവെന്നും മെഡിക്കല്‍ സിറ്റി അധികൃതര്‍ വ്യക്തമാക്കി.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026