l o a d i n g

ഗൾഫ്

സ്ത്രീ പള്ളിപ്രവേശനം : പാണക്കാട്ടെ പെണ്‍കുട്ടിയുടേത് പക്വമായ നിലപാട് - ഷിഹാബ് സലഫി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ജിദ്ദ: മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാമെന്നും പാടില്ലെന്നത് ചിലര്‍ ഉണ്ടാക്കിയതാണെന്നും അഭിപ്രായപ്പെട്ട പാണക്കാട് മുനവ്വറലി തങ്ങളുടെ മകളുടെ നിലപാട് പക്വതയുള്ളതും ഇസ്ലാമിക പ്രമാണങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണെന്നും ഇസ്ലാഹീ പ്രഭാഷകന്‍ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്റില്‍ 'സ്ത്രീ പള്ളിയിലും പൊതു ഇടങ്ങളിലും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക പ്രമാണങ്ങളോട് യോജിക്കുന്ന ഒരഭിപ്രായം പറഞ്ഞതിന് ആ കുട്ടിയെ തിരുത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെയാണ് തിരുത്തുന്നത്. പള്ളിയില്‍ വളര്‍ന്ന മറിയം ബീവിയോട് അവിടെ നമസ്‌കരിക്കുന്നവരുടെ കൂടെ നമസ്‌കരിക്കാനാണ് ഖുര്‍ആന്‍ കല്‍പ്പിച്ചത്. നിര്‍ബന്ധമല്ലാത്ത നോമ്പെടുക്കാന്‍ വരെ ഒരു സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് പഠിപ്പിച്ച പ്രവാചകന്‍ (സ) തന്നെ ഒരു സ്ത്രീ രാത്രിയില്‍ പോലും പള്ളിയില്‍ പോകാന്‍ അനുമതി ചോദിച്ചാല്‍ തടയാന്‍ പാടില്ലെന്നാണ് ഉണര്‍ത്തിയത്. പലപ്പോഴും ദീര്‍ഘിപ്പിച്ചു നമസ്‌കരിക്കണമെന്ന് ഉദ്ദേശിച്ചാലും ഏതെങ്കിലും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അതിന്റെ മാതാവിന് പ്രയാസമുണ്ടാകും എന്നോര്‍ത്ത് പ്രവാചകന്‍ (സ) നമസ്‌കാരം പെട്ടെന്ന് അവസാനിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ പുറത്തിറങ്ങാന്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന രാത്രി നമസ്‌കാരത്തിനും സൂര്യോദയത്തിന് മുന്‍പുള്ള പ്രഭാത നമസ്‌കാരത്തിനും വരെ പ്രവാചകന്റെ കാലഘട്ടത്തില്‍ അവര്‍ പള്ളിയില്‍ പോയിരുന്നു. നിര്‍ബന്ധമല്ലാത്ത നമസ്‌കാരങ്ങള്‍ വരെ സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ച് നമസ്‌കരിക്കാമെന്ന് പ്രവാചകവചനങ്ങളിലുണ്ടെന്ന് നമ്മുടെ നാട്ടിലെ യാഥാസ്തിക വിഭാഗങ്ങളൊക്കെ അംഗീകരിക്കുന്ന ഇമാം നവവി അഭിപ്രായപ്പെട്ടിട്ടുണ്ട്.

എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ അവസാന 10 ദിവസങ്ങളില്‍ പ്രവാചകന്‍ പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടിയത് മാതൃകയാക്കിക്കൊണ്ട് അദേഹത്തിന്റെ ഭാര്യമാര്‍ പ്രവാചകന്‍ ജീവിച്ചിരുന്നപ്പോഴും അദേഹത്തിന്റെ വിയോഗത്തിന് ശേഷവും അങ്ങനെ ചെയ്തിരുന്നു എന്ന് ചരിത്രത്തില്‍ കാണാവുന്നതാണ്. ഖുര്‍ആനും പ്രവാചകചര്യയും ഇസ്ലാമിക പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളുമെല്ലാം പഠിച്ചാല്‍ നിര്‍ബന്ധമായതും അല്ലാത്തതുമായ നമസ്‌കാരം, വെള്ളിയാഴ്ചയിലെ ജുമുഅ, റമദാന്‍ മാസത്തില്‍ പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടല്‍ തുടങ്ങി ഒരു ആരാധനക്കും സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകുന്നതിന് വിലക്കുള്ളതായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

34 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇസ്ലാഹീ സെന്റര്‍ എക്‌സിക്യൂട്ടീവ് മെമ്പറും ഓഡിയോ, വീഡിയോ, മെയ്ന്റനന്‍സ് കമ്മിറ്റി എന്നിവയുടെ കണ്‍വീനര്‍ കൂടിയായി സേവനമനുഷ്ടിച്ച മുഹമ്മദ് കുട്ടി നാട്ടുകല്ലിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അദ്ദേഹത്തിന് മെമെന്റോ നല്‍കി ആദരിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിക്കുകയും നൗഫല്‍ കരുവാരക്കുണ്ട് നന്ദി അറിയിക്കുകയും ചെയ്തു.

ഫോട്ടോ: മുഹമ്മദ് കുട്ടി നാട്ടുകല്ലിന് അബ്ബാസ് ചെമ്പന്‍ മെമന്റോ സമ്മാനിക്കുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026