l o a d i n g

ഇന്ത്യ

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കി

Thumbnail

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) ഇനി മുതല്‍ 'വിബി-ജി റാം ജി' (VB-G RAM JI) എന്ന പേരില്‍ അറിയപ്പെടും. 'വികസിത് ഭാരത് ഗ്യാരന്റി റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍' എന്ന പേരുമാറ്റ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ പദ്ധതിയുടെ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങളാണ് വരുന്നത്. പാവപ്പെട്ടവരുടെ പട്ടിണി മാറ്റാന്‍ 100 ദിവസം തൊഴില്‍ ഉറപ്പാക്കിയിരുന്ന പദ്ധതിയില്‍ കേന്ദ്രത്തിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതാണ് പുതിയ ഭേദഗതി. എന്നാല്‍, ഫണ്ടിംഗിന്റെ 60 ശതമാനം മാത്രം കേന്ദ്രം നല്‍കുന്നതും പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ഫെഡറല്‍ സംവിധാനത്തിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ പദ്ധതിയുടെ പേര് മാറ്റുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനെതിരെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും അധികാരം കവര്‍ന്നെടുക്കുന്നതിനെതിരെയും പ്രതിപക്ഷം രംഗത്തുവന്നു. പദ്ധതി ചെലവിന്റെ 60 ശതമാനം മാത്രമാണ് ഇനി കേന്ദ്രം നല്‍കുക. ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പഞ്ചായത്തീരാജ് സംവിധാനത്തെ തകര്‍ക്കുന്നതാണ് പുതിയ ബില്ലെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. 20 വര്‍ഷമായി സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 100 ദിവസം തൊഴില്‍ രാജ്യത്തെ പാവങ്ങളുടെ പട്ടിണി അകറ്റി. പുതിയ ബില്ലിലൂടെ പഞ്ചായത്തുകള്‍, ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ളവരുടെ അധികാരങ്ങള്‍ കുറയും. പുതിയ ബില്ലിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേന്ദ്രത്തിന് വരികയാണ്. പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. ഇത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് പണം നല്‍കുന്ന വ്യവസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു. സഭയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഉയര്‍ത്തി യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു.

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026