l o a d i n g

ഗൾഫ്

തോക്കുധാരിയെ കീഴടക്കിയ സിഡ്‌നി ഹീറോ വെറും പഴക്കച്ചവടക്കാരനല്ല, പിന്നെയോ?

Thumbnail
Publisher By     BY - DESK
December 17, 2025

സിഡ്നി: ബോണ്ടയ് ബീച്ചിലുണ്ടായ ആ ഭീകരമായ വെടിവെപ്പിനിടെ, മരണത്തെ മുന്നില്‍ക്കണ്ട് അക്രമിയെ വെറുംകൈയോടെ നേരിട്ട അഹമ്മദ് അല്‍ അഹമ്മദ് എന്ന ധീരനായ മനുഷ്യന്റെ കഥ ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാവുകയാണ്. ഒരു സാധാരണ പഴക്കച്ചവടക്കാരനില്‍ നിന്നും ലോകം ആദരിക്കുന്ന ഹീറോയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ആരെയും അത്ഭുതപ്പെടുത്തും.

ബോണ്ടയ് ബീച്ചിലെ ഹനൂക്ക ആഘോഷത്തിനിടെ സാജിദ് അക്രം, മകന്‍ നവീദ് അക്രം എന്നിവര്‍ നടത്തിയ കൂട്ടക്കൊലയില്‍ കൂടുതല്‍ ജീവനുകള്‍ പൊലിയാതിരുന്നത് അഹമ്മദിന്റെ അസാമാന്യമായ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ്. വെടിയൊച്ചകള്‍ക്കിടയില്‍ കാറുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്ന അഹമ്മദ്, അവസരം കിട്ടിയപ്പോള്‍ അക്രമിയുടെ പിന്നിലൂടെ ഓടിവന്ന് അവനെ കീഴ്പ്പെടുത്തുകയായിരുന്നു.

ജീവന്‍ പണയപ്പെടുത്തി അക്രമിയുടെ കഴുത്തിന് പിടിച്ചു തള്ളിയിട്ട അഹമ്മദ്, അയാളുടെ കൈയിലുണ്ടായിരുന്ന തോക്ക് പിടിച്ചുവാങ്ങി അക്രമിക്ക് നേരെ തന്നെ ചൂണ്ടി. ഇതോടെയാണ് അക്രമിക്ക് പിന്തിരിഞ്ഞോടേണ്ടി വന്നത്.

അക്രമിയെ നേരിടുന്നതിനിടെ രണ്ട് തവണയാണ് അഹമ്മദിന് വെടിയേറ്റത്. നിലവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് ഈ 44-കാരന്‍.

അഹമ്മദ് അക്രമിയെ കീഴ്പ്പെടുത്തിയ രീതി കണ്ടപ്പോള്‍ത്തന്നെ പലരും സംശയിച്ചിരുന്നു ഇതൊരു സാധാരണക്കാരന്റെ നീക്കങ്ങളല്ല എന്ന്. തോക്ക് കൈകാര്യം ചെയ്തതിലെ വൈദഗ്ധ്യവും അക്രമിയെ നേരിട്ട പ്രൊഫഷണല്‍ രീതിയും പിന്നീട് ബന്ധുക്കള്‍ തന്നെ വെളിപ്പെടുത്തി.

അഹമ്മദ് നിലവില്‍ ഒരു പഴക്കച്ചവടക്കാരനാണെങ്കിലും, തന്റെ ജന്മനാടായ സിറിയയില്‍ പോലീസായും സുരക്ഷാ ഉദ്യോഗസ്ഥനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ആ പഴയ പരിശീലനമാണ് സിഡ്നിയുടെ തെരുവില്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026