l o a d i n g

ഗൾഫ്

യതന്ത്രബന്ധത്തിന് പുത്തന്‍ കരുത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 17, 2025

മസ്‌കത്ത്: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. ജോര്‍ദാന്‍, എത്യോപ്യ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു വൈകുന്നേരം മസ്‌കത്തിലെ റോയല്‍ എയര്‍പോര്‍ട്ടിലിറങ്ങിയ പ്രധാനമന്ത്രിക്ക് ഒമാന്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരീഖ് അല്‍ സഈദിന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ ഔദ്യോഗിക വരവേല്‍പ് നല്‍കി.

ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്. 2018-ന് ശേഷം മോദി ഒമാനിലെത്തുന്നത് രണ്ടാം തവണയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദ്വിദിന സന്ദര്‍ശനം.

രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി പ്രധാനമന്ത്രി ഉന്നതതല ചര്‍ച്ചകള്‍ നടത്തും. ഇതില്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത് സ്വതന്ത്ര വ്യാപാര കരാറാണ്. ഏറെ നാളായി ചര്‍ച്ചയിലുള്ള ഇന്ത്യ-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഈ സന്ദര്‍ശനത്തിലൂടെ യാഥാര്‍ഥ്യമായേക്കും. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലപ്പെടുത്തും. മസ്‌കത്തിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെയും വിദ്യാര്‍ഥികളെയും പ്രത്യേകം അഭിസംബോധന ചെയ്യും.

2023 ഡിസംബറില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇന്ത്യ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഒരു ഒമാന്‍ സുല്‍ത്താന്റെ 25 വര്‍ഷത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026