l o a d i n g

ഗൾഫ്

ഐ.എം.എ മലബാര്‍ ബ്രാഞ്ച് ജിദ്ദയില്‍, ഡോ. വിനീത പിള്ള പ്രസിഡന്റ് ഡോ. ഇന്ദു ചന്ദ്രശേഖരന്‍ സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

ജിദ്ദ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) കേരള ബ്രാഞ്ചിന്റെ കീഴില്‍ ഐ.എം.എ മലബാര്‍ ബ്രാഞ്ച് ജിദ്ദയില്‍ ഔദ്യോഗികമായി നിലവില്‍ വന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സംഘടനയുടെ രൂപീകരണവും ഭാവി പ്രവര്‍ത്തനങ്ങളും വിശദീകരിച്ചത്.

ഐ.എം.എ മലബാര്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം ജിദ്ദയിലെ ഡബ്ല്യു.എ ഹോട്ടലില്‍ വച്ച് നടന്നു. മുന്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റും ഇന്‍സ്റ്റലേഷന്‍ ഓഫീസറുമായ ഡോ. ജോസഫ് ബനവന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഒ.എ.സി കണ്‍വീനര്‍ ഡോ. അജി വര്‍ഗീസ് ഐ.എം.എയുടെ സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.

ഉദ്ഘാടന ചടങ്ങിന് പിന്നാലെ ഐ.എം.എ മലബാര്‍ ബ്രാഞ്ചിന്റെ ആദ്യ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ. വിനീത പിള്ള (അല്‍റയാന്‍) പ്രസിഡന്റായും,
ഡോ. ഇന്ദു ചന്ദ്രശേഖരന്‍ (ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍) സെക്രട്ടറിയായും, ഡോ. മിനി കുട്ടി ട്രഷററായും, ഡോ. മൃദുല വൈസ് പ്രസിഡന്റായും,
ഡോ. അഹമ്മദ് ഉണ്ണി സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

ഉദ്ഘാടന ചടങ്ങില്‍ സെക്രട്ടറി ഡോ. ഇന്ദു ചന്ദ്രശേഖരന്‍ സ്വാഗത പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റ് ഡോ. വിനീത പിള്ള ഐ.എം.എയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍, ജിദ്ദയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരെ ഒരൊറ്റ കുടക്കീഴില്‍ ഐ.എം.എയുടെ കീഴില്‍ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, സാമൂഹ്യ-ആരോഗ്യ മേഖലയില്‍ സംഘടന ഏറ്റെടുക്കാനിരിക്കുന്ന പദ്ധതികള്‍ എന്നിവ വിശദീകരിച്ചു.

ജിദ്ദയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഡോക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ. രാജാമണി പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഡോ. ഫ്രാന്‍സിസ് സേവിയര്‍ ഫ്‌ലാഗ് സല്യൂട്ടേഷന്‍ നിര്‍വഹിച്ചു. ഷയാന്‍ ആരവ് (ഡോ. ഇന്ദുവിന്റെ മകന്‍) അവതാരകനായിരുന്നു. പ്രശസ്ത ഗായകന്‍ ജമാല്‍ പാഷ ഗാനങ്ങള്‍ ആലപിച്ചു. ഡോ. ഇന്ദു ചന്ദ്രശേഖരന്‍ 'മൈന്‍ഡ് റീഡിംഗ്' എന്ന വ്യത്യസ്തമായ പ്രോഗ്രാം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. മൃദുല നന്ദി പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഐ.എം.എ മലബാര്‍ ബ്രാഞ്ചിന്റെ ഭാവി പ്രവര്‍ത്തന പദ്ധതികള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇന്ത്യന്‍ ഡോക്ടര്‍മാരെ കൂടുതല്‍ സജീവമായി ഉള്‍പ്പെടുത്തുക, തിരക്കേറിയ പ്രൊഫഷണല്‍ ജീവിതം സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുക, ഡോക്ടര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അവര്‍ പറഞ്ഞു.

അതോടൊപ്പം സാധാരണ പ്രവാസികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക, അവരുടെ ആരോഗ്യ സുരക്ഷയും ചികിത്സാ സംവിധാനങ്ങളും സംബന്ധിച്ച ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, ഡോക്ടര്‍മാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുക, ഡോക്ടര്‍മാരുടെയും കുടുംബങ്ങളുടെയും വിനോദ-സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയൊരുക്കുക എന്നിവയും ഐ.എം.എ മലബാര്‍ ബ്രാഞ്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ഡോ. വിനീത പിള്ള, സെക്രട്ടറി ഡോ. ഇന്ദു ചന്ദ്രശേഖരന്‍, ഡോ. സ്മിത (നസീം ജിദ്ദ), ഡോ. മുഹമ്മദ് ഹാരിസ് (ഹിബ ഏഷ്യ), ഡോ. മുഹമ്മദ് അലി (നസീം ജിദ്ദ) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026