l o a d i n g

ഗൾഫ്

സൗദിയിലെ ആദ്യ ഇലക്ട്രിക് വാഹന ഇന്നൊവേഷന്‍ കേന്ദ്രം റിയാദില്‍ പ്രവര്‍ത്തനം തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

റിയാദ്: സൗദിയുടെ ഗതാഗത മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയില്‍ ഉന്നതതല ഗവേഷണം നടത്തുന്നതിനായുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നവീകരണ കേന്ദ്രം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി ദേശീയ ലബോറട്ടറിയായി കണക്കാക്കപ്പെടുന്ന കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (KACST), പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ലൂസിഡ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

തദ്ദേശീയ, മിഡില്‍ ഈസ്റ്റ്, ആഗോള തലങ്ങളിലെ ഗവേഷണ വൈദഗ്ധ്യത്തെ ഒരുമിപ്പിക്കാനുള്ള പ്രധാന വേദിയായിരിക്കും ഈ കേന്ദ്രം. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമത, പ്രവര്‍ത്തനക്ഷമത, പ്രകടനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വാഹന വികസനം വേഗത്തിലാക്കുകയും സൗദിയുടെ ഭാവി ഗതാഗത മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. EV-IÄ, ബാറ്ററികള്‍, സ്മാര്‍ട്ട് സിസ്റ്റങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഭാവി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ സൗദിയിലെ പ്രതിഭകളെ പരിശീലിപ്പിക്കും.

ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും സാങ്കേതിക നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി സൗദി സ്വയം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലുമുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ കേന്ദ്രമെന്ന് ലൂസിഡ് സി.ഇ.ഒ. മാര്‍ക്ക് വിന്റര്‍ഹോഫ് പറഞ്ഞു.

ഗവേഷണം, വികസനം, നവീകരണ സംവിധാനം, വ്യാവസായിക തന്ത്രം, നിക്ഷേപ തന്ത്രം എന്നിവ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിനും പുതിയ വ്യാവസായിക മൂല്യ ശൃംഖലകള്‍ സ്ഥാപിക്കുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് KACST വൈസ് പ്രസിഡന്റ് തലാല്‍ ബിന്‍ അഹമ്മദ് അല്‍സുദൈരി അഭിപ്രായപ്പെട്ടു.

ലൂസിഡിന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യവും KACST-യുടെ നൂതന ഗവേഷണ ശേഷിയും സംയോജിപ്പിച്ചുകൊണ്ട് സുസ്ഥിര മൊബിലിറ്റിയുടെ ഭാവി വികസിപ്പിക്കാനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. ഈ കേന്ദ്രം സാങ്കേതികവിദ്യാ കൈമാറ്റത്തിനും പ്രാദേശികവത്കരണത്തിനും നിര്‍ണായകമായ ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026