l o a d i n g

ഗൾഫ്

യുവതലമുറയെ സംരംഭക ലോകത്തേക്ക് ഒരുക്കാന്‍ എംഇഎസ് റിയാദ് ചാപ്റ്ററിന്റെ ''ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട്ക്യാമ്പ്''

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍, 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ''ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട്ക്യാമ്പ്'' സംഘടിപ്പിക്കുന്നു. ടി എക്‌സ് ബിസിനസ് ഇക്കോസിസ്റ്റവുമായി സഹകരിച്ച് ഡിസംബര്‍ 20 ശനിയാഴ്ചയാണ് പരിപാടി. സ്റ്റാര്‍ട്ടപ്പ് - സംരംഭക രംഗത്തെ സാധ്യതകളും അതിലേക്കാവശ്യമുള്ള പ്രശ്‌നപരിഹാര കഴിവ്, സാമ്പത്തിക അവബോധം, മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന ആശയങ്ങള്‍ ഇന്ററാക്ടീവ് സെഷനുകള്‍ വഴി കുട്ടികള്‍ക്ക് പ്രായോഗികമായി പരിചയപ്പെടുത്തികൊടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

CBSE ബോര്‍ഡിന് കീഴില്‍ നിലവിലുള്ള NCERT പാഠ്യക്രമം വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ അക്കാദമിക് അടിത്തറ നല്‍കുന്നുണ്ടെങ്കിലും, നിര്‍മ്മിത ബുദ്ധി (AI), ഓട്ടോമേഷന്‍ എന്നിവ വഴി അതി വേഗം വഴി മാറാന്‍ പോകുന്ന വരും കാലത്തേക്ക് തയാറെടുക്കാന്‍, പാഠ്യപദ്ധതിക്കു പുറമേ പ്രായോഗിക പഠനാനുഭവങ്ങളും ലൈഫ് സ്‌കില്ലുകളും കുട്ടികള്‍ക്ക് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ലഭിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ട്ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരിപാടിക്ക് നേതൃത്വം നല്‍കുന്നത് TX ബിസിനസ് ഇക്കോസിസ്റ്റം (TranformX) സ്ഥാപകനും 15 വര്‍ഷത്തെ പ്രായോഗിക പരിചയസമ്പത്തും അതോടൊപ്പം 100-ലധികം ബിസിനസ്സ് ഉടമകളെ അവരുടെ ബിസിനസുകള്‍ വളര്‍ത്താന്‍ സഹായിച്ചിട്ടുമുള്ള ബിസിനസ് കോച്ച് ഫസല്‍ റഹ്‌മാന്‍ ആണ്. ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ യുവതലമുറയെ ഒരുക്കുക എന്ന എംഇഎസ് റിയാദ് ചാപ്റ്ററിന്റെ ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിപാടി.

പരിപാടിയിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഗൂഗിള്‍ ഫോം https://forms.gle/P7U8gnCJiJ4ss1ye6 വഴിയോ അല്ലെങ്കില്‍ 0508385294 / 0558919537 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേളനത്തില്‍ എം ഇ എസ് റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് റഷീദ്, സെക്രട്ടറി ഷഫീഖ് പാനൂര്‍, എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍മാരായ യതി മുഹമ്മദ്, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026