l o a d i n g

ഗൾഫ്

പിണറായി ഭരണത്തിലെ അഹങ്കാരത്തിന് നല്‍കിയ ജനവിധി; യുഡിഎഫ് വിജയം ആഘോഷിച്ച് ഒഐസിസി റിയാദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

റിയാദ്: യുഡിഫ് ന്റെ ചരിത്ര വിജയം ആഘോഷമാക്കി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഇടതുപക്ഷ മുന്നണി ഭരണത്തോടുള്ള ജനങ്ങളുടെ അസംതൃപ്തിയും, ജനകീയ ആവേശത്തെ അവഗണിച്ച ഭരണശൈലിയോടുള്ള പ്രതിഷേധവുമാണ് ഈ വിധിയിലൂടെ വ്യക്തമായതെന്നും
യുഡിഎഫിന്റെ ജനകീയ മുന്നേറ്റം ജനജീവിതത്തിന്റെ നാഡി പിടിച്ച പ്രചാരണം, തദ്ദേശ വികസനത്തിന് വ്യക്തമായ ദിശാബോധം, സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണവാഗ്ദാനങ്ങളടക്കം ആണു യുഡിഎഫിന്റെ വിജയത്തിന്റെ കരുത്തായി മാറിയതെന്ന് യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് നഗരസഭകളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും വരെ യുഡിഎഫ് കുറിച്ച മുന്നേറ്റം ഒഐസിസി ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷമാക്കി മാറ്റി. ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും കേക്ക് മുറിച്ചു മധുരവിതരണം നടത്തി സന്തോഷം പങ്കിട്ടു. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വിധി, ജനവിരുദ്ധ ഭരണത്തോടുള്ള ശക്തമായ പ്രതികരണമാണെന്നും ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിഷാദ് ആലംകോട്, രഘുനാഥ് പറശനികടവ്, ബാലു കുട്ടന്‍, അമീര്‍ പട്ടണത്, ഷുക്കൂര്‍ ആലുവ, നാദിര്‍ഷാ റഹ്‌മാന്‍,മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മറ്റി അംഗങ്ങളായ അഡ്വ. അജിത്,ഷാജി സോനാ,ഗ്ലോബല്‍ നേതാക്കള്‍ ആയ അസ്‌കര്‍ കണ്ണൂര്‍, നൗഫല്‍ പാലക്കാടന്‍, ജില്ലാ നേതാക്കള്‍ ആയ ഷാജി മഠത്തില്‍, സിദ്ധിക്ക് കല്ലുപറമ്പന്‍, മൊയ്തീന്‍ പാലക്കാട്, അന്‍സായ് ഷൌക്കത്ത്, വഹീദ് വാഴക്കാട്, ഹരീന്ദ്രന്‍ കണ്ണൂര്‍,ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, മജീദ് കരുനാഗപ്പള്ളി, സുധീര്‍, ബഷീര്‍ എന്നിവര്‍ ആഘോഷ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പ്രവാസി മലയാളികള്‍ കേരളത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളില്‍ സജീവമായി പങ്കാളികളാകുന്നുവെന്നതിന്റെ തെളിവാണ് റിയാദിലെ ഈ ആഘോഷങ്ങളെന്നും, ജനാധിപത്യത്തിന്റെ കരുത്ത് അതിര്‍ത്തികള്‍ക്കപ്പുറവും ഒരുപോലെ മുഴങ്ങുന്നുവെന്ന സന്ദേശമാണിതെന്നും ഒഐസിസി നേതാക്കള്‍ പറഞ്ഞു.

ഒഐസിസി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍കാട് ആമുഖം പറഞ്ഞ ആഘോഷചടങ്ങിന് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ആക്ടിങ് ട്രഷറര്‍ അബ്ദുള്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026